UPDATES

Gadget of the month

108 മെഗാപിക്‌സല്‍ ക്യാമറയുമായി ഷഓമി എത്തുന്നു

108 മെഗാപിക്‌സല്‍ ക്യാമറ ഉപയോഗിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നാല് ഫോണുകളില്‍ ഒന്നാണ് മി മിക്‌സ് 4.

ഷഓമി 108 മെഗാപിക്‌സല്‍ ക്യാമറയുള്ള പുതിയ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുയെന്ന് റിപ്പോര്‍ട്ടുകള്‍.108 മെഗാപിക്‌സല്‍ ശേഷിയുള്ള നാല് ക്യാമറ ഫോണുകളാണ് വിപണിയിലെത്തിക്കാന്‍ പോകുന്നത്. ഇത് ടെക് ലോകത്ത് അവതരിപ്പിക്കുന്ന 108 മെഗാപിക്‌സലിന്റെ ആദ്യ ഫോണുമാകും.

108 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട് ഫോണുകളുടെ നാലു മോഡലുകളുടെ കോഡ്‌നാമം MIUI- യുടെ Mi ഗാലറി അപ്ലിക്കേഷന്‍ വെളിപ്പെടുത്തിയത് ‘ടുകാന’, ‘ഡ്രാക്കോ’, ‘ഉമി’, ‘സെമി’ എന്നിങ്ങനെയാണ്. എന്നാല്‍ വരാനിരിക്കുന്ന സ്മാര്‍ട് ഫോണുകളുടെ മറ്റ് സവിശേഷതകളൊന്നും വെളിപ്പെടുത്തിയിട്ടില്ല.108 മെഗാപിക്‌സല്‍ ക്യാമറ ഉപയോഗിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നാല് ഫോണുകളില്‍ ഒന്നാണ് മി മിക്‌സ് 4.

12,032 × 9,024 പിക്സല്‍ റെസല്യൂഷനോടു കൂടിയ 108 മെഗാപിക്‌സല്‍ ഗ്രേഡ് ഫോട്ടോകള്‍ പകര്‍ത്താന്‍ വരാനിരിക്കുന്ന സെന്‍സറിന് കഴിയും. സെന്‍സറിന് ഇപ്പോഴും 0.8-മൈക്രോമീറ്റര്‍ (µm) പിക്‌സല്‍വലുപ്പമുണ്ട്.111ഐസോസെല്‍ ബ്രൈറ്റ് എച്ച്എംഎക്‌സ് ക്യാമറ സെന്‍സറിന്റെ വന്‍തോതിലുള്ള ഉല്‍പാദനം സാംസങ് ആരംഭിച്ചു കഴിഞ്ഞു.വരാനിരിക്കുന്ന 108 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട് ഫോണ്‍ കോഡുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എംഐയുഐയുടെ മി ഗാലറി ആപ്ലിക്കേഷനിലൂടെ വെളിപ്പെടുത്തിയതായി എക്‌സ്ഡിഎ ഡവലപ്പര്‍മാര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍