UPDATES

Gadget of the month

റെഡ്മി ഗോ ഇന്ത്യന്‍ വിപണിയിലെത്തി ; ആദ്യ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ഫോണുമായി ഷാവോമി

ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഗോ ഓഎസിലാണ് റെഡ്മി ഗോ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

റെഡ്മി ഗോ ഇന്ത്യന്‍ വിപണില്‍ അവതരിപ്പിച്ചു.ഷാവോമിയുടെ ആദ്യ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ഫോണ്‍ ആണ് റെഡ്മി ഗോ . ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഗോ ഓഎസിലാണ് റെഡ്മി ഗോ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

720 പിക്സല്‍ റസലൂഷനിലുള്ള അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് റെഡ്മി ഗോയ്ക്കുള്ളത്. ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ സ്റ്റോറേജും 128 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും ഇതിലുപയോഗിക്കാം. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 425 പ്രൊസസറാണ് റെഡ്മി ഗോയ്ക്കുള്ളത്. എട്ട് മെഗാപിക്സല്‍ റിയര്‍ ക്യാമറയും എല്‍ഇഡി ഫ്ളാഷും അഞ്ച്മെഗാപിക്സല്‍സെല്‍ഫിക്യാമറയുംറെഡ്മിഗോയുടെസവിശേഷതയാണ്.3000എംഎഎച്ച്ബാറ്ററിയാണിതിനുള്ളത്. 4499 രൂപയ്ക്ക് ഫോണ്‍ വാങ്ങാം, മാര്‍ച്ച് 22 മുതല്‍ ഫ്ളിപ്കാര്‍ട്ട്, എംഐ.കോം, എംഐ ഹോം എന്നിവിടങ്ങളില്‍ നിന്നും ഫോണ്‍ വാങ്ങാം.

ഇതിന്റെ മുഖ്യ സവിശേഷത സോഫ്റ്റ് വെയര്‍ തന്നെയാണ്. വിലകൂടിയ ഫോണുകള്‍ വാങ്ങാന്‍ കഴിയാത്ത ആളുകളെയും സ്മാര്‍ട്സേവനങ്ങളിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഗോ പദ്ധതി ആരംഭിച്ചത്. റാം, സ്റ്റോറേജ് ശേഷി കുറവുള്ള വിലക്കുറവില്‍ ലഭ്യമാവുന്ന സ്മാര്‍ട്ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയും വിധം രൂപകല്‍പന ചെയ്ത ആന്‍ഡ്രോയിഡ് ഓഎസിന്റെ കുഞ്ഞന്‍ പതിപ്പാണ് ആന്‍ഡ്രോയിഡ് ഗോ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍