സെല്‍ഫി ഫോക്കസ്ഡ് ഫോണ്‍ ആണ് ഷവോമി വൈ 3 യുടെ പ്രധാന പ്രത്യേകത. ഓറ പ്രിസം ഡിസൈനാണ് ഫോണിന്റെ ബോഡി.
ഷവോമിയുടെ വൈ 3 ഇന്ത്യയില്‍ പുറത്തിറക്കി. മുന്‍പ് പുറത്തിറങ്ങിയ ഷവോമി വൈ 3 ഫോണുകള്‍ക്ക് സമാനമാണ് പുതിയ ഷവോമി വൈ 3 ഫോണുകള്‍.
സെല്‍ഫി ഫോക്കസ്ഡ് ഫോണ്‍ ആണ് ഷവോമി വൈ 3 യുടെ പ്രധാന പ്രത്യേകത. ഓറ പ്രിസം ഡിസൈനാണ് ഫോണിന്റെ ബോഡി. വൈ 2വിനെ അപേക്ഷിച്ച് സ്ലീം ബെസല്‍ ആണ് വൈ 3 എന്ന് പറയാം.
ഫേസ് അണ്‍ലോക്ക് ഫീച്ചര്‍, റെയര്‍ മൗണ്ട് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ ഫോണിനുണ്ട്. ്പിന്നില്‍ ഇരട്ട ക്യാമറയും 32 എംപി സെല്‍ഫി ക്യാമറയുമാണ് ഷവോമി വൈ 3യ്ക്കുള്ളത്.
ഷവോമി വൈ 3ക്ക് പോളികാര്‍ബണെറ്റ് ബാക്ക് പാനല്‍ ആണ് ഷവോമി നല്‍കിയിരിക്കുന്നത്. വൈ 3യില്‍ ഷവോമി ഉപയോഗിച്ചിരിക്കുന്ന ചിപ്പ് ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 632 ആണ്. 4000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. ഷവോമി വൈ3 32 ജിബി പതിപ്പിന് വില 9,999 രൂപയാണ്. ഫോണിന്റെ 4ജിബി റാം പതിപ്പിന് വില 11,999 രൂപയാണ്.