UPDATES

Gadget of the month

ഷാവോമി എംഐ എ3 സ്മാര്‍ട്‌ഫോണ്‍ ഈ മാസം ഇന്ത്യയിലെത്തും

നീല, വെള്ള, ചാരനിറം എന്നീ നിറങ്ങളിലായിരിക്കും ഫോണ്‍ വിപണയിലെത്തുക

ഷവോമി എംഐ എ3 സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ വരുന്നു. ഓഗസ്റ്റ് 21 ന് ഇത് ഇന്ത്യയില്‍ എത്തും എന്നാണ് സൂചനകള്‍. ഷാവോമിയുടെ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ഫോണ്‍ പരമ്പരയാണ് എംഐ എ ഫോണുകള്‍. 48 മെഗാപിക്സല്‍ സെന്‍സര്‍ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയുമായാണ് ഈ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ഫോണ്‍ എത്തുക.

മുന്‍ഗാമികളെ പോലെ രണ്ട് വര്‍ഷത്തെ സോഫറ്റ് വെയര്‍ അപ്ഡേറ്റുകളും മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും എംഐ എ3 ഫോണ്‍ ഉറപ്പുനല്‍കുന്നു. നീല, വെള്ള, ചാരനിറം എന്നീ നിറങ്ങളിലായിരിക്കും ഫോണ്‍ വിപണയിലെത്തുക.ഷാവോമി എംഐ എ3യില്‍ 6.1 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ ആയിരിക്കും. കൊര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഫോണിനുണ്ടാവും.

64 ജിബി 128 ജിബി സ്റ്റോറേജ് പതിപ്പുകളായിരിക്കും ഫോണിനുണ്ടാവുക. നോച്ച് സ്‌ക്രീനില്‍ നല്‍കിയിരിക്കുന്ന സെല്‍ഫി ക്യാമറയില്‍ 32 എംപി ക്യാമറയാവും ഉണ്ടാവുക. 4030 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ടാവുമെന്നും പ്രതീക്ഷിക്കാം.
സ്നാപ് ഡ്രാഗണ്‍ 665 പ്രൊസസറില്‍ നാല് ജിബി റാം പതിപ്പും ആറ് ജിബി റാം പതിപ്പും ഫോണിന് പ്രതീക്ഷിക്കാം. ഫോണിന് കുറഞ്ഞത് ഏകദേശം 19000 രൂപയോളം ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍