UPDATES

Gadget of the month

48 മെഗാപിക്‌സല്‍ സ്മാര്‍ട്ഫോണുകളെ പിന്നിലാക്കി 64 മെഗാപിക്സല്‍ ക്യാമറ സ്മാര്‍ട്ഫോണ്‍ വിപണിയില്‍

64 മെഗാപിക്സല്‍ സെന്‍സറിന്റെ പിന്‍ബലത്തില്‍ മികച്ച സൂം സൗകര്യവുമായാണ് ഫോണ്‍ എത്തുക ഏത് സെന്‍സറാണ് ഇതിന് വേണ്ടി ഉപയോഗിച്ചതെന്ന് ഷാവോമി വെളിപ്പെടുത്തിയിട്ടില്ല.

താരമായിരുന്ന 48 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്‌ഫോണുകളെ പിന്നിലാക്കി 64 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്‌ഫോണുകള്‍ എത്തുന്നു.48 മെഗാപിക്‌സല്‍ ആദ്യം അവതരിപ്പിച്ച ഷാവോമി തന്നെയാണ് ഇപ്പോള്‍ 64 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്‌ഫോണും അവതരിപ്പിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ 64 മെഗാപിക്സല്‍ ക്യാമറയുമായി എംഐ മിക്സ് 4 എത്തുമെന്ന് ഷാവോമി പ്രൊഡക്റ്റ് ഡയറക്ടര്‍ വാങ് ടെങ് തോമസ് കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനിടെ പറഞ്ഞിരുന്നു. എന്നാല്‍ 64 എംപി സാംസങ് ജിഡബ്ല്യൂ വണ്‍ സെന്‍സറിനേക്കാള്‍ മികച്ച സെന്‍സറായിരിക്കും ഷാവോമിയിലുണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ വീബോയിലാണ് ഷാവോമി പുതിയ ഫോണിന്റെ മാതൃക പുറത്തുവിട്ടത്.

64 മെഗാപിക്സല്‍ സെന്‍സറിന്റെ പിന്‍ബലത്തില്‍ മികച്ച സൂം സൗകര്യവുമായാണ് ഫോണ്‍ എത്തുക ഏത് സെന്‍സറാണ് ഇതിന് വേണ്ടി ഉപയോഗിച്ചതെന്ന് ഷാവോമി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ മേയില്‍ സാംസങ് അവതരിപ്പിച്ച ഐഎസ്ഓ സെല്‍ ബ്രൈറ്റ് ജിഡബ്ല്യൂവണ്‍ സെന്‍സറാണ് ഷാവോമി പുതിയ ഫോണില്‍ ഉപയോഗിക്കുകയെന്ന് സൂചനയുണ്ട്.

ഈ ഫോണില്‍ അമോലെഡ് 2കെ എഡിആര്‍ 10 ഡിസ്പ്ലേ ആയിരിക്കും എന്നും സ്‌ക്രീനിന് 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ടാവുമെന്നും പറയപ്പെടുന്നു. കൂടാതെ ഡസ്റ്റ് വാട്ടര്‍ റെസിസ്റ്റന്‍സിനായുള്ള ഐപി 68 സര്‍ട്ടിഫിക്കേഷനും ഷാവോമിയുടെ പുതിയ ഫോണിലുണ്ടാവുമെന്നാണ് വിവരങ്ങള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍