UPDATES

Smartphone/gadjets

വെറും 4,444 രൂപയ്ക്ക് ഫേസ് അണ്‍ലോക്ക് ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ച് സോളോ യെറ 4X

സോളോ മൊബൈലുകള്‍ വിപണിയില്‍ നിന്നും കുറച്ചു കാലങ്ങള്‍ക്കു മുന്‍പു പിന്‍വാങ്ങിയതാണ്. ഷവോമി, ഹോണര്‍ അടക്കമുള്ള മോഡലുകളുടെ അടിയൊഴുക്കില്‍പ്പെട്ട് വിപണി നഷ്ടപ്പെട്ടതായിരുന്നു കാരണം. എന്നാലിതാ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഫോണിലുള്‍ക്കൊള്ളിച്ച് ഇന്ത്യന്‍ വിപണിയിലേക്കു വീണ്ടും തിരിച്ചെത്തുകയാണ് ലാവയുട സബ് ബ്രാന്‍ഡായ സോളോ.

സോളോ യെറ 4X എന്നാണ് പുതിയ മോഡലിന്റെ പേര്. ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയാകും ഫോണിന്റെ വില്‍പ്പന. സാങ്കേതികവിദ്യകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഇതിനോടകം പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. വിലക്കുറവ് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. 4,444 രൂപയാണ് സോളോ യെറ 4Xന് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്.

കുറഞ്ഞ വിലയില്‍ ഫേസ് അണ്‍ലോക്കിംഗ് എന്ന സവിശേഷത സോളോ യെറ നല്‍കുന്നു. വില്‍പ്പന ഇതോടകം ആരംഭിച്ചുകഴിഞ്ഞു. ഓണ്‍ലൈനിലൂടെ മാത്രമാണ് ആദ്യ ഘട്ടത്തില്‍ വില്‍പ്പന. 30 ദിവസത്തെ മണി ബാക്ക് ഓഫറോടു കൂടിയാണ് സോളോയുടെ വരവ്. വലിയ പ്രതീക്ഷകളോടു കൂടിയാണ് സോളോ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. മോഡല്‍ വിജയിച്ചാല്‍ വരും ദിവസങ്ങളില്‍ പുത്തന്‍ മോഡലുകളെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചുകഴിഞ്ഞു.

സോളോ യെറ 4X സവിശേഷതകള്‍

  • 5.45 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ
  • 18:9 സ്‌പെക്ട് റേഷ്യോ
  • ഗൊറില്ല ഗ്ലാസ് സുരക്ഷ
  • 8 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറ
  • എല്‍.ഇ.ഡി ഫ്‌ളാഷ്
  • 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ
  • മുന്‍ ഭാഗത്തും എല്‍.ഇ.ഡി ഫ്‌ളാഷ്
  • ക്വാഡ്‌കോര്‍ മീഡിയാടെക്ക് പ്രോസസ്സര്‍
  • ബയോമെട്രിക് സുരക്ഷയ്ക്കായി ഫേസ് അണ്‍ലോക്കിംഗ് ഫീച്ചര്‍
  • ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ്
  • 4ജി വോള്‍ട്ട്
  • 3,000 മില്ലി ആംപയര്‍ ബാറ്ററി
അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍