പുതിയ മ്യൂസിക്, ടിവി പോഡ്കാസ്റ്റ് സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐട്യൂണ്‍സ് നിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്
20വര്‍ഷത്തെസേവനത്തിനൊടുവില്‍ആപ്പിള്‍ഐട്യൂണ്‍സ്സേവനംനിര്‍ത്തലാക്കൊനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.തിങ്കളാഴ്ച കാലിഫോര്‍ണിയയില്‍ നടക്കുന്ന ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഐന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ മ്യൂസിക്, ടിവി പോഡ്കാസ്റ്റ് സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐട്യൂണ്‍സ് നിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2001 ജനുവരിയിലാണ് മീഡിയാ പ്ലെയര്‍, മീഡിയാ ലൈബ്രറി, ഇന്റര്‍നെറ്റ് റേഡിയോ ബ്രോഡ്കാസ്റ്റര്‍ എന്നീ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഐട്യൂണ്‍സ് അവതരിപ്പിച്ചത്. ആപ്പിളില്‍ നിന്നുള്ള പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സിഡികളില്‍ നിന്നും പാട്ടുകളെടുക്കാനും ഇതില്‍ സാധിക്കുമായിരുന്നു. കാലക്രമത്തില്‍ നിരവധി പുതിയ ഫീച്ചറുകള്‍ ഐട്യൂണ്‍സില്‍ അവതരിപ്പിക്കപ്പെട്ടു.
കാലിഫോര്‍ണിയയില്‍ നടക്കുന്ന ഡെവലപ്പര്‍ കോണ്‍ഫറന്‍സിലെ മുഖപ്രസംഗത്തില്‍ കമ്പനി മേധാവി ടിം കുക്ക് ആപ്പിള്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിക്കുമെന്നും മ്യൂസിക്, ടിവി, പോഡ്കാസ്റ്റ് സേവനങ്ങള്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം ഐട്യൂണ്‍സ് പിന്‍വലിക്കുന്നതായ പ്രഖ്യാപനവും നടത്തിയേക്കും.എന്നാല്‍ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണം പറയാനാവില്ല.