UPDATES

Latest News

ഹുവായ് വൈ7 2019 എഡിഷന്‍ വിപണിയിലെത്തി

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം

ഹുവായ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ വൈ7 2019 എഡിഷനെ വിപണിയിലെത്തിച്ചു. ഇന്ത്യന്‍ വില കണക്കാക്കിയാല്‍ ഏകദേശം 17,200 രൂപ വരും ഫോണിന്റെ വില. നിലവില്‍ യൂറോപ്യന്‍ വിപണിയിലാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. അറോറ ബ്ലൂ, കോറല്‍ റെഡ്, മിഡ്നൈറ്റ് ബ്ലാക്ക് നിറഭേദങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 1.8 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 450 പ്രോസസ്സറും കൂടാതെ 3ജി.ബി റാം കരുത്തും ഫോണിനെ കരുത്തനാക്കുന്നു. 6.26 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിന്. 1520ത720 പിക്സലാണ് ഡിസ്പ്ലേ റെസലൂഷന്‍. 19:9 എന്ന ആസ്പെക്ട് റേഷ്യോയും ഡിസ്പ്ലേ നോച്ചും പ്രത്യേക രൂപഭംഗി നല്‍കുന്നുണ്ട്.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 32ജി.ബിയാണ് ഫോണിന്റെ ഇന്റേണല്‍ മെമ്മറി കരുത്ത്. എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 512 ജി.ബി വരെ ഉയര്‍ത്താനാകും. സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഫേസ് അണ്‍ലോക്ക് എന്നിവയുണ്ട്. 4ജി വോള്‍ട്ട്, വൈഫൈ 802, ബ്ലൂടൂത്ത് 4.2, ജി.പി.എസ്, ഗ്ലോണാസ് അടക്കമുള്ള കണക്ടീവിറ്റി സംവിധാനങ്ങള്‍, 13+2 മെഗാപിക്സലിന്റെ ഇരട്ട ക്യാമറ, മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ എന്നിവയും ഫോണിന്റെ സവിശേഷതകളാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍