UPDATES

Gadget of the month

വിലയില്‍ കുറവ് വരുത്തി ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വണ്‍ പ്രോഗ്രാമുള്ള നോക്കിയ 6.1

നോക്കിയ 6.1 ന്റെ 4ജിബി+64ജിബി പതിപ്പിന്റെ വില പുതുക്കിയ നിരക്കില്‍ 9,999 രൂപയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ ആമസോണിലും, ഫ്‌ലിപ്പ്കാര്‍ട്ടിലും പുതിയ വിലക്കുറവ് ലഭ്യമായിട്ടില്ല.

വിലയില്‍ കുറവ് വരുത്തി നോക്കിയ 6.1. 2018 ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ ഇറങ്ങിയ നോക്കിയ 6.1 ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വണ്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്ന ഫോണ്‍ ആണ്. ഇപ്പോള്‍ 6,999 രൂപയാണ് നോക്കിയ 6.1 ഫോണിന്റെ 3ജിബി+32 ജിബി പതിപ്പിന്റെ ഇപ്പോഴത്തെ കുറഞ്ഞ വില. ആദ്യത്തെ ഈ ഫോണിന് 8,949 രൂപയായിരുന്നു ഈ ഫോണിന്റെ വില. ഇന്ത്യയില്‍ 16,999 രൂപ തുടക്കവിലയില്‍ പ്രഖ്യാപിക്കപ്പെട്ട നോക്കിയ 6.1 ഒരുവര്‍ഷത്തിനിടെ അതിന്റെ വില 50 ശതമാനത്തോളം കുറച്ചിരുന്നു.

ഈ മേയ് മാസത്തില്‍ നോക്കിയ ചൈനയില്‍ പുറത്തിറക്കിയ നോക്കിയ എക്‌സ് 6 ഫോണിന്റെ ഗ്ലോബല്‍ വേര്‍ഷന്‍ ആയാണ് നോക്കിയ 6.1 എത്തിയത്. ഡ്യുവല്‍ സിം, ആന്‍ഡ്രോയിഡ് 8.1ഒറിയോ, 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി + 1080×2280 പിക്‌സല്‍ ഡിസ്‌പ്ലേ, 2.5D ഗോറില്ല ഗ്ലാസ് 3, ഡിസ്പ്ലേ നോച്ച്, 19: 9 അനുപാതമുള്ള ഡിസ്പ്ലേ, ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 SoC, 4 ജിബി റാം എന്നിവയാണ് നോക്കിയ 6.1ന്റെ പ്രധാന സവിശേഷതകള്‍.

16 മെഗാപിക്‌സല്‍ ക്യാമറയാണ് ഉള്ളത്. മെച്ചപ്പെട്ട ഫോട്ടോഗ്രഫി സാധ്യമാക്കുന്ന ആഴത്തിലുള്ള ഫീല്‍ഡ് പോര്‍ട്രെയിറ്റ് ലൈറ്റിംഗ് ഇഫക്റ്റുകള്‍, എച്ച്ഡിആര്‍ പിന്തുണ എന്നിവയുള്‍പ്പെടെയുള്ളവയെ അടിസ്ഥാനമാക്കിയാണ് ക്യാമറ പ്രവര്‍ത്തിക്കുക. ഒപ്പം ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. അതേ സമയം നോക്കിയ 6.1 ന്റെ 4ജിബി+64ജിബി പതിപ്പിന്റെ വില പുതുക്കിയ നിരക്കില്‍ 9,999 രൂപയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ ആമസോണിലും, ഫ്‌ലിപ്പ്കാര്‍ട്ടിലും പുതിയ വിലക്കുറവ് ലഭ്യമായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍