UPDATES

Latest News

പ്രഖ്യാപനത്തിന് മുന്നെ നോക്കിയ ഫോണ്‍ ചിത്രങ്ങള്‍ ചോര്‍ന്നു

അഞ്ച് ലെന്‍സുകള്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറ ചിത്രത്തില്‍ വ്യക്തമാണ്

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കെ നോക്കിയ 9 പ്യുവര്‍ വ്യൂ സ്മാര്‍ട്ഫോണിന്റെ ചിത്രങ്ങള്‍ വീണ്ടും പുറത്തായി. അഞ്ച് ക്യാമറകളുമായെത്തുന്ന ഫോണിന്റെ മുന്‍വശവും പിന്‍വശവും കാണാവുന്ന രണ്ട് ചിത്രങ്ങളാണ് പുത്ത് വന്നിരിക്കുന്നത്. നോക്കിയ പവര്‍ യൂസറിലുടെയാണ് ചിത്രങ്ങള്‍ എത്തിയത്.

നോക്കിയ 7.1, നോക്കിയ 8.1 സ്മാര്‍ട്ഫോണുകളുടെ രൂപകല്‍പനയ്ക്ക് സമാനമാണ് പുതിയ ഫോണിന്റെ രൂപകല്‍പന. സ്‌ക്രീനിന് നോച്ച് നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കയ്യില്‍ പിടിച്ച രീതിയിലുള്ള ചിത്രം ഫോണിന്റെ വലിപ്പം എത്രത്തോളമുണ്ടാവുമെന്നും വ്യക്തമാക്കുന്നു. 5.99 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍ ആയിരിക്കും ഇതിന്.

അഞ്ച് ലെന്‍സുകള്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറ ചിത്രത്തില്‍ വ്യക്തമാണ്. ഒരേസമയം അഞ്ച് ഷോട്ടുകളെടുക്കാന്‍ സാധിക്കും, പത്തിരട്ടി പ്രകാശം ആകിരണം ചെയ്യാനും വ്യക്തതയും ആഴവുമുള്ള ചിത്രങ്ങള്‍ പകര്‍ത്താനും ഇതുവഴി സാധിക്കും. ഗൂഗിള്‍ ഫോട്ടോസില്‍ റീഫോക്കസ് സൗകര്യവും ഉണ്ട്. 5.99 ഇഞ്ച് സ്‌ക്രീനാണ് നോക്കിയ 9 പ്യുവര്‍ വ്യുവിന് ഉണ്ടായിരിക്കുക. എച്ച്ഡി ആര്‍ 10 പിന്തുണയുള്ള 2കെ റസലൂഷന്‍ ഡിസ്പ്ലേയാണ് ഇതിന്. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഇതിനുണ്ടാവുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍