UPDATES

Latest News

വീഡിയോ കോളിംഗില്‍ പുത്തന്‍ ഫീച്ചറുമായി സ്‌കൈപ്പ്

ഉപേയാക്താക്കളെ പിടിച്ച് നിര്‍ത്താന്‍ ആപ്പുകളില്‍ പുതിയ ഫീച്ചേഴ്‌സുകള്‍ കൊണ്ടു വരുന്നതും സാധാരണമാണ്.

വീഡിയോ കോള്‍ ആപ്പുകളുടെ ലോകമാണ് ഇത്. വാട്‌സാപ്പിലായാലും, സ്‌കൈപ്പിലായാലും വീഡിയോ കോള്‍ ചെയ്യുന്നവരുടെ എണ്ണം കൂടി വരുകയാണ്. എന്നാല്‍ പുത്തന്‍ ഫീച്ചറുകള്‍ വരുന്നതോടെ ഉപയോക്താക്കള്‍ പഴയ ആപ്പുകള്‍ ഉപേക്ഷിച്ച് പുതിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കയറും. എന്നാല്‍ ഉപേയാക്താക്കളെ പിടിച്ച് നിര്‍ത്താന്‍ ആപ്പുകളില്‍ പുതിയ ഫീച്ചേഴ്‌സുകള്‍ കൊണ്ടു വരുന്നതും സാധാരണമാണ്. ഇത്തരത്തിലൊരു നീക്കത്തിലാണ് വീഡിയോ കോളിങ് ആപ്പായ സ്‌കൈപ്പ്.

വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബാക്ക് ഗ്രൗണ്ടിലുള്ള കാഴ്ചകള്‍ കാണുന്നത് അത്ര സുഖകരമായ കാര്യമല്ല. പ്രത്യേകിച്ചും വൃത്തിയാക്കാതെ ഇട്ടിരിക്കുന്ന റൂമിലിരുന്നു വീഡിയോ കോള്‍ ചെയ്യുന്നതിലെ ബുദ്ധിമുട്ട്. സൗകര്യ കുറവ് എല്ലാം ഉപയോക്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ പ്രശ്നത്തിന് പരിഹാരവുമായാണ് വീഡിയോ കോളിങ് ആപ്പായ സ്‌കൈപ്പ് പുത്തന്‍ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്.

പശ്ചാത്തലം ‘ബ്ലര്‍’ ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കുന്നതോടെ വലിയ തലവേദന ഒഴിയുമെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ സഹായത്തോടെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. വീഡിയോ കോള്‍ ചെയ്യുന്ന ആള്‍ക്ക് പിന്നിലുള്ള വസ്തുക്കളെ മാത്രമാണ് മായ്്ക്കുക. മുടിയും കയ്യുമൊന്നും ബ്ലറാവില്ലെന്നും കമ്പനി വ്യക്തമാക്കി. സ്‌കൈപ്പിന്റെ പുതിയ വെര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഈ സംവിധാനം ലഭ്യമാക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍