UPDATES

Latest News

ഡേറ്റ ട്രാന്‍സ്ഫര്‍ വേഗതയോടെ യുഎസ്ബി 4 എത്തുന്നു

50 കമ്പനികളാണ് നിലവില്‍ യുഎസ്ബി 4 പ്രോട്ടോക്കോളുമായി സഹകരിക്കുന്നത്.

യുഎസ്ബി ഇംപ്ലിമെന്റേഴ്‌സ് ഫോറം യുഎസ്ബിയുടെ അടുത്ത പതിപ്പ് അവതരിപ്പിച്ചു. യുഎസ്ബി-4 എന്ന പുതിയ സ്റ്റാന്‍ഡാര്‍ഡ് ഇന്റലിന്റെ തണ്ടര്‍ബോള്‍ട്ട് 3 പ്രോട്ടോക്കോള്‍ അധിഷ്ഠിതമായുള്ളതാണ്. മൊബൈല്‍ ഇന്റ
ര്‍നെറ്റില്‍ 3ജിയില്‍ നിന്നു 4ജിയിലേക്കുള്ള മാറ്റം എന്നപോലെ തന്നെയാണ് നിര്‍ണായക മാറ്റമാണ് യുഎസ്ബി 3യില്‍ നിന്ന് യുഎസ്ബി 4ലേക്കുള്ള മാറ്റവും.

യുഎസ്ബി 4 പ്രോട്ടോക്കോളില്‍ ഏറ്റവും പ്രധാനമായി എടുത്തു പറയാവുന്നത് വേഗത്തിലുള്ള വര്‍ധന തന്നെയാണ്. പരമാവധി ഡേറ്റ ട്രാന്‍സ്ഫര്‍ വേഗം 40 ജിബിപിഎസ് ആയി വര്‍ധിക്കും. കൂടാതെ വിവിധ ഡിസ്‌പ്ലേ പ്രോട്ടോക്കോള്‍, പവര്‍ ടെലിവറി എന്നിവയിലും യുഎസ്ബി 4 മാറ്റങ്ങള്‍ വരുത്തും. യുഎസ്ബി 4 വരുമ്പോള്‍ ഉപകരണങ്ങളിലെ കണക്ടറുകള്‍ നിലവില്‍ വളരെ കുറച്ച് ഉപകരണങ്ങളില്‍ മാത്രം എത്തിയിട്ടുള്ള യുഎസ്ബിസി ആയി മാറും.

യുഎസ്ബി 2, യുഎസ്ബി 3 എന്നിങ്ങനെ നിലവിലുള്ള ഉപകരണങ്ങളിലുള്ള യുഎസ്ബി പ്രോട്ടോക്കോളുകളും യുഎസ്ബി 4 പിന്തുണയ്ക്കും. 50 കമ്പനികളാണ് നിലവില്‍ യുഎസ്ബി 4 പ്രോട്ടോക്കോളുമായി സഹകരിക്കുന്നത്. ഈ വര്‍ഷം മധ്യത്തോടെ ഉപകരണനിര്‍മാതാക്കള്‍ക്ക് യുഎസ്ബി 4 പ്രോട്ടോക്കോളിന്റെ അന്തിമരൂപം കൈമാറുമെന്നാണ് റിപോര്‍ട്ടുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍