UPDATES

Gadget of the month

ഫോള്‍ഡിങ് ഫോണുമായി ഷവോമിയും രംഗത്ത്

സാംസങ് ഫോള്‍ഡിങ് ഫോണ്‍ വേദിയില്‍ അവതരിപ്പിച്ചത് ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ്.

സാംസങ്ങിനു പിന്നാലെ ഷവോമിയും ഫോള്‍ഡിങ് ഫോണുമായി രംഗത്ത്. കമ്പനി പ്രസിഡന്റ് ലിന്‍ ബിന്‍ പുതിയ ഫോള്‍ഡിംഗ് ഫോണുമായുള്ള വിഡിയോ ആണ് ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കായ വെയ്‌ബോയില്‍ പ്രത്യക്ഷപ്പെട്ടത്. 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഷാവോമി വക്താവ് ഡോണോവന്‍ സങ് ആണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഷാവോമി ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണിന്റെ പ്രോട്ടോടൈപ്പാണ് വീഡിയോയില്‍ അവതരിപ്പിക്കുന്നത്. ഫോള്‍ഡബിള്‍ സ്‌ക്രീനുമായുള്ള സാംസങിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഫെബ്രുവരിയില്‍ എത്താനിരിക്കെയാണ് പ്രധാന എതിരാളികളായ ഷവോമിയുടെ പുതിയ നീക്കം.

സാംസങ് ഫോള്‍ഡിങ് ഫോണ്‍ വേദിയില്‍ അവതരിപ്പിച്ചത് ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ്. രണ്ട് മടക്കുകള്‍ സാധ്യമാകും വിധമാണ് ഈ ഫോണിന്റെ രൂപകല്‍പന എന്ന് വീഡിയോയില്‍ നിന്നും വ്യക്തമാകും. ഇതോടെ ലോകത്തെ ആദ്യ ഡബിള്‍ ഫോള്‍ഡിങ് മൊബൈല്‍ഫോണ്‍ ആയിരിക്കും ഷാവോമിയുടേത്. ടാബ് ലെറ്റിന്റെ വലിപ്പമുള്ള ഉപകരണം സ്‌ക്രീനിന്റെ രണ്ട് വശങ്ങളില്‍ നിന്നും മടക്കി സ്മാര്‍ട് ഫോണ്‍ രൂപത്തിലേക്ക് മാറ്റാന്‍ സാധിക്കുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍