UPDATES

Gadget of the month

12 മെഗാപിക്സല്‍ റിയര്‍ ക്യാമറയും 4000 എംഎഎച്ച് ബാറ്ററിയുമായി ഷാവോമി റെഡ്മി 7എ ഇന്ത്യയില്‍

12മെഗാപിക്സല്‍റിയര്‍ക്യാമറയും4000എംഎഎച്ച്ബാറ്ററിയുമാാണ്ഫോണിന്റെമുഖ്യസവിശേഷതകള്‍.ജൂലായ് 11 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ റെഡ്മി 7എ ഫോണുകളുടെ വില്‍പന ആരംഭിക്കും.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഷാവോമിയുടെ റെഡ്മി 6എ സ്മാര്‍ട്ഫോണിന്റെ പിന്‍ഗാമി റെഡ്മി 7എ സ്മാര്‍ട്ഫോണ്‍ ഇന്ത്യയിലെത്തി.

12മെഗാപിക്സല്‍റിയര്‍ക്യാമറയും4000എംഎഎച്ച്ബാറ്ററിയുമാാണ്ഫോണിന്റെമുഖ്യസവിശേഷതകള്‍.ഫോണ്‍പുറത്തിറങ്ങുന്നതിനോടനുബന്ധിച്ച് നല്‍കുന്ന ഓഫര്‍ അനുസരിച്ച് റെഡ്മി 7എയുടെ രണ്ട് ജിബി റാം, 16 ജിബി സ്റ്റോറേജ് പതിപ്പിന് 5,799 രൂപയാണ് വില. ഫോണിന്റെ 2 ജിബി റാം, 32 ജിബി പതിപ്പിന് 5999 രൂപയാണ് വില.

നീല, കറുപ്പ്, സ്വര്‍ണം എന്നീ നിറങ്ങളിലാണ് ഫോണ് പുറത്തിറങ്ങുക. ജൂലായ് മാസത്തില്‍ മാത്രമേ ഓഫര്‍ വില ലഭ്യമാവൂ. അതിന് ശേഷം 16 ജിബി സ്റ്റോറേജ് പതിപ്പിന് 5999 രൂപയും 32 ജിബി സ്റ്റോറേജ് പതിപ്പിന് 6199 രൂപയും ലഭിച്ചു. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിന്. 2.0 GHz ക്വാല്‍കോം സ്നാപ്ഡ്രാഗണന്‍ 439 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ രണ്ട് ജിബി റാം ആണുള്ളത്.

16 ജിബി, 32 ജിബി സ്റ്റോറേജ് പതിപ്പുകളാണ് ഫോണിനുള്ളത്. 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഫോണിനുണ്ട്. 12 എംപി സോണി ഐഎംഎക്സ് 486 സെന്‍സറാണ് റിയര്‍ ക്യാമറയില്‍ നല്‍കിയിരിക്കുന്നത്. അഞ്ച് മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. എഐ പോര്‍ട്രെയ്റ്റ് സംവിധാനവും ഫെയ്സ് ഐഡി സംവിധാനവും സെല്‍ഫി ക്യാമറയിലുണ്ട്.

റെഡ്മി 7എ യുടെ മുന്‍ഗാമിയായ റെഡ്മി 6എ ഫോണില്‍ 13 മെഗാപിക്സല്‍ ക്യാമറയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ റെഡ്മി 6എ ഫോണില്‍ 3000എംഎഎച്ച് ബാറ്ററിയാണ് ഉണ്ടായിരുന്നത് എങ്കില്‍ റെഡ്മി 7 എയില്‍ 4000 എംഎഎച്ച് ബാറ്ററിയാണുള്ളത്.ജൂലായ് 11 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ റെഡ്മി 7എ ഫോണുകളുടെ വില്‍പന ആരംഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍