UPDATES

Gadget of the month

ഗെയിമിങ്ങ് സ്മാര്‍ട്ട്ഫോണുകളിലെ വമ്പന്‍ ബ്ലാക്ക്‌ ഷാര്‍ക്ക് 2 ഇന്ത്യന്‍ വിപണിയിലും കളി തുടങ്ങി

ബ്ലാക് ഷാര്‍ക്ക് 2 ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളിലും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ വിപണിയിലെത്തുന്നത് ആദ്യമായാണ്.

ഗെയിമിങ്ങ് സ്മാര്‍ട്ട്ഫോണായ ബ്ലാക്ക്‌ ഷാര്‍ക്ക് 2 ഇനിമുതല്‍ ഇന്ത്യന്‍ വിപണിയിലും. മാര്‍ച്ചില്‍ ചൈനീസ് വിപണിയിലെത്തിയ ഈ മോഡല്‍ ഇന്ത്യയിലെത്തിയത് ഈ മാസം 27 നാണ്. ജൂണ്‍ 4 മുതല്‍ ഇത് ഫ്ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാകും. സ്മാര്‍ട്ട്ഫോണ്‍ ഗെയിം കമ്പമുള്ളവരെ ലക്ഷ്യമിട്ടു പുറത്തിറങ്ങുന്ന ബ്ലാക് ഷാര്‍ക്ക് 2 ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളിലും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ വിപണിയിലെത്തുന്നത് ആദ്യമായാണ്.

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് ഇന്ത്യയില്‍ ആരാധകരേറുന്നതാണ് ബ്ലാക് ഷാര്‍ക്കിന്റെ വരവിനു പിന്നിലെന്നാണ് വിലയിരുത്തല്‍. ഗെയിമുകളില്‍ മികച്ച ആസ്വാദ്യത ലഭിക്കുന്നതിനായി മര്‍ദ്ദം ചെലുത്തുന്നതനുസരിച്ച് പ്രതികരിക്കുന്ന ഡിസ്പ്ലെ ആണുള്ളതൊണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

6.39 ഇഞ്ച് ഡിസ്പ്ലെ, സ്നാപ് ഡ്രാഗണ്‍ 855 പ്രോസസര്‍, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് (12 ജിബി റാം, 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റുകൂടിയുണ്ട്.)4000 എംഎഎച്ച് ബാറ്ററി. 48 എംപിയുടെയും 12 എംപിയുടെയും പിന്‍ കാമറകള്‍, 20 എംപിയുടെ മുന്‍ കാമറ, തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍.

തുടര്‍ച്ചയായി ഗൈം കളിക്കുന്നതിലൂടെ ഫോണ്‍ ചൂടാകുന്നത് തടയാന്‍ ലിക്വിഡ് കൂളിങ്ങ് സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read More: 25,000 രൂപയ്ക്കു താഴെ വിലയുള്ള മികച്ച 48 മെഗാപിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍