ഈ വര്‍ഷം അവസാനത്തോടുകൂടി വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളില്‍ നിന്നും വാട്സ്ആപ്പ് സേവനം പിന്‍വലിക്കും.
ഒരുകാലത്ത് തരംഗമായിരുന്നു വിന്‍ഡോസ് ഫോണുകള്‍. എന്നാല്‍ ന്യൂജെന്‍ ആപ്പുകളുടെ ആധിക്യം വിന്‍ഡോസിന് തിരിച്ചടിയായിരിക്കയാണ്. പല ന്യൂജെന്‍ ആപ്പുകളും വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ല. ഇപ്പോഴിതാ വിന്‍ഡോസ് ഫോണുകളില്‍ നിന്നും വാട്സ്ആപ്പും അപ്രത്യക്ഷമാകാന്‍ പോകുന്നു.
ഈ വര്‍ഷം അവസാനത്തോടുകൂടി വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളില്‍ നിന്നും വാട്സ്ആപ്പ് സേവനം പിന്‍വലിക്കും. 2019 ഡിസംബര്‍ 31 വരെയെ വിന്‍ഡോസില്‍ വാട്സ്ആപ്പ് ഉപയോഗിക്കാനാകൂ.
2016 മുതല്‍ തന്നെ പഴയ ഓപ്പറേറ്റിങ്ങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നും വാട്സ്അപ്പ് പിന് വലിക്കാന്‍ തീരുമാനിച്ചിരുന്നു. 2016 ഫെബ്രുവരി 26 ന് ഇതു സംബന്ധിക്കുന്ന ആദ്യ ബ്ലാഗും പങ്കുവെച്ചിരുന്നു. ഇതുപ്രകാരം പല സമയങ്ങളിലായി വിവിധ ഫോണുകളില്‍ നിന്നും വാട്സ്ആപ്പ് പിന്‍വലിച്ചു.
2020 ഫെബ്രുവരി ഒന്നു മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 നും അതിനു മുന്‍പുള്ള ഒഎസ് പതിപ്പുകളിലേയും സേവനം നിര്‍ത്താന്‍ വാട്സ്ആപ്പ് തീരുമാനിച്ചിട്ടുണ്ട്.