UPDATES

കായികം

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി

Avatar

അഴിമുഖം പ്രതിനിധി

ദീര്‍ഘകാലമായി ടീമിന് പുറത്തുനില്‍ക്കുന്ന ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. ന്യൂസിലാന്‍ഡിന് എതിരായ അടുത്ത ടെസ്റ്റില്‍ ഗംഭീര്‍ കളിക്കുമെന്നാണ് വിവരം. ഓപ്പണര്‍ കെഎല്‍ രാഹുലിന് പരിക്കേറ്റതിനാലാണ് ആഭ്യന്തര മത്സരങ്ങളില്‍ ഫോമിലുള്ള ഗംഭീറിന് രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ അവസരം ലഭിച്ചത്.

എംഎസ് ധോണിയുമായുള്ള പ്രശ്‌നങ്ങളായിരുന്നു ഗംഭീറിനെ ടീമില്‍ നിന്ന് പുറത്തേക്ക് നയിച്ചതെന്നാണ് അഭ്യൂഹം. കോഹ്ലിയുടെ പിന്തുണയാണ് ഗംഭീറിന് തിരിച്ചുവരവിന് കാരണമായത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്‌. രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ തുടങ്ങും.

കാണ്‍പൂര്‍ ആദ്യ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ രാഹുല്‍ ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. പന്ത്രണ്ടാമന്‍ ശിഖര്‍ ധവാനാണ് രാഹുലിന് പകരം ഫീല്‍ഡ് ചെയ്തത്. കാണ്‍പൂരിലെ ടെസ്റ്റില്‍ ഇന്ത്യ 197 റണ്‍സിന് വിജയിച്ചിരുന്നു.

ആദ്യ ടെസ്റ്റില്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. ചിക്കന്‍ഗുനിയ ബാധിതനായ ഇഷാന്തിന് പകരം ഹരിയാനയുടെ ഓഫ്‌സ്പിന്നര്‍ ജയന്ത് യാദവിന് ടീമില്‍ ഇടംകൊടുത്തിരുന്നു. ഇഷാന്തിന് ആരോഗ്യനില മെച്ചപ്പെടുന്നുണ്ടോ എന്ന് വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ബിസിസിഐ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍