UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഗാന്ധിജിയും സ്റ്റാലിനും

Avatar

1904 നവംബര്‍ 6
ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലാവുന്നു

ചെറുപ്പക്കാരനായൊരു ഇന്ത്യന്‍ അഭിഭാഷകന്‍ ന്യൂനപക്ഷ മാര്‍ച്ച് നയിച്ചതിന്റെ പേരില്‍ 1904 നവംബര്‍ 6 ന് ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലാവുന്നു. മഹാത്മ ഗാന്ധിയായിരുന്നു ആ ചെറുപ്പക്കാരനായ അഭിഭാഷകന്‍. 1893 ജൂണ്‍ 7 ന് പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗില്‍ വെച്ച് വെള്ളക്കാരുടെ തീവണ്ടിയില്‍ യാത്ര ചെയ്തതിന് അദ്ദേഹത്തിനു നേരിടേണ്ടി വന്ന ദുരനുഭവമാണ് ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചത്.

ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കമെന്ന് ഈ സംഭവത്തെ വിശേഷിപ്പിക്കാം. ദക്ഷിണാഫ്രിക്കയില്‍ താമസിച്ചുകൊണ്ട് ഗാന്ധിജി സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിന് തുടക്കം കുറിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഗാന്ധി ഇവിടുത്തെ സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങളുടെ നേതൃത്വത്തിലേക്ക് നേരിട്ട് കടന്നെത്തുകയായിരുന്നു.

1941 നവംബര്‍ 6 
ബോള്‍ഷെവിക് വിപ്ലവ വാര്‍ഷിക റാലി സ്റ്റാലിന്‍ അഭിസംബോധന ചെയ്യുന്നു

ബോള്‍ഷെവിക് വിപ്ലവത്തിന്റെ 24 ആം  വാര്‍ഷിക ദിനമായ 1941 നവംബര്‍ 6 ന് മോസ്‌കോയില്‍ ഒരു റാലി സംഘടിപ്പിച്ചിരുന്നു. ഭൂഗര്‍ഭാന്തര റെയില്‍വേ സ്റ്റേഷനായ മയക്കോവ്‌സികി സ്‌റ്റേഷനിലായിരുന്നു ഈ റാലിയോടനുബന്ധിച്ച് ഒരുപൊതുയോഗം സംഘടിപ്പിച്ചിരുന്നത്.

പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്‍ പാര്‍ട്ടിപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത് ജര്‍മ്മന്‍ സേനയുടെ കടന്നുകയറ്റം പ്രതിരോധിക്കാന്‍ സജ്ജരാകാനായിരുന്നു. പിറ്റേദിവസം തന്നെ സോവിയറ്റ് സേനയോടും ‘വിശുദ്ധ റഷ്യക്കാരെ’ ജര്‍മ്മന്‍ ടാങ്കുകളില്‍ നിന്ന് പ്രതിരോധിക്കാനും അദ്ദേഹം ഉത്തരവിറക്കി. അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ലിന്‍ റൂസ്‌വെല്‍റ്റിന്റെ ഉത്തരവുപ്രകാരം യുഎസ് സേനയും ബ്രിട്ടീഷ് സേനയും ഈ സമയം റഷ്യയിലേക്ക് പ്രവേശിച്ചു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍