UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എകെജി ഭവനു നേരെ ആക്രമണം

അഴിമുഖം പ്രതിനിധി

സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവന് നേരെ ആക്രമണം. പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്. ഓഫീസിനു മുന്നില്‍ പാകിസ്താന്‍ വിരുദ്ധ ബോര്‍ഡുകള്‍ ഇവര്‍ സ്ഥാപിച്ചു. ഓഫീസിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള പാര്‍ട്ടി ബോര്‍ഡില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തു. ആം ആദ്മി സേന പ്രവര്‍ത്തകരെന്നാണ് ഇവര്‍ അവകാശപ്പെട്ടത്.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി അടക്കമുള്ളവര്‍ സംഭവ സമയത്ത് ഓഫീസനകത്ത് ഉണ്ടായിരുന്നു. സിപിഎം പ്രവര്‍ത്തകരാണ് ആദ്യമെത്തി അക്രമണം നടത്തിയവരെ എതിരിട്ടത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അക്രമണകാരികളെ പിടികൂടി. ആക്രമണത്തെ തുടര്‍ന്ന് ഓഫീസിന് കാവല്‍ ഏര്‍പ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍