UPDATES

കൊല്‍ക്കത്തയിലെ തെരുവോരത്ത് ബാറ്റ് എടുത്ത് ബംഗാള്‍ കടുവ

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ക്രിക്കറ്റിലെ ഫാബ്‌ലസ് ഫൈവിലെ ഒരാള്‍, ലോകം കണ്ട മികച്ച ക്രിക്കറ്റ് ക്യപ്റ്റന്‍മാരില്‍ ഒരാള്‍, ബംഗാള്‍ കടുവ, കൊല്‍ക്കത്തയുടെ രാജകുമാരന്‍, സഹകളിക്കാരുടെ ദാദ വിശേഷണങ്ങള്‍ ഏറെയുള്ള സൗരവ് ഗാംഗുലിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. കാരണം മറ്റൊന്നുമല്ല ബംഗാള്‍ കടുവ വീണ്ടും ബാറ്റ് എടുത്തു കളിക്കളത്തില്‍ എത്തിയതാണ്. കളിക്കളം എന്നു പറഞ്ഞാല്‍ കൊല്‍ക്കത്തയിലെ ഒരു തെരുവ്. ഈ ഇടുങ്ങിയ തെരുവില്‍ ദാദ ബാറ്റ് ചെയ്യുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

നിലവിലെ ബംഗാള്‍ ക്രിക്കറ്റ് ആസോസിയേഷന്റെ പ്രസിഡന്റായ ഗാംഗുലി തന്റെ എല്ലാ തിരക്കുകളും മാറ്റിവച്ച് ബാറ്റെടുത്തത് അടുത്ത തെരുവിലെ കുട്ടികള്‍ക്ക് ബാറ്റിംഗിന്റെ ചില പാഠങ്ങള്‍ കാണിച്ചുകൊടുക്കാനായിരുന്നു. ഇന്ത്യയിലെ ഏക്കാലത്തെയും മികച്ച കളിക്കാരനായ ഗാംഗുലി ഈ ഞായറാഴ്ച കുട്ടികളോടൊത്ത് കളിച്ചത് ടെന്നീസ് ബോളിലായിരുന്നു. നമ്മള്‍ ആകാംക്ഷയോടെ കാത്തിരുന്ന കണ്ടിട്ടുള്ള ദാദയുടെ ട്രെയിഡ് മാര്‍ക്കായ സ്‌ട്രെയിറ്റ് ഡ്രൈവുകള്‍ ഈ ഇടുങ്ങിയ തെരുവിലും പായിച്ചപ്പോള്‍ മനസ്സിലായി ദാദക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന്.

തന്റെ തനതായ ചില ഷോട്ടുകളും ഈ 44-ാം വയസ്സിലും ദാദ കളിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടുനില്‍ക്കുകയായിരുന്നു പ്രദേശവാസികള്‍. ഇത്തവണ കുട്ടികള്‍ തെരുവില്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഇരു വശത്തുമുള്ള വീട്ടുകാര്‍ക്ക് തങ്ങളുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടുന്നമെന്നുള്ള യതോരു പരാതിയുമില്ലായിരുന്നു. കാരണം കൊല്‍ക്കത്തയുടെ രാജകുമാരനാണ് തെരുവോരത്ത് ബാറ്റേന്തി നില്‍ക്കുന്നത്. ആ ബാറ്റിംഗ് തൊട്ടടുത്ത് നിന്ന് കാണാനുള്ള അവസരം എന്തിന് നഷ്ടപ്പെടുത്തണം?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍