UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൗരി ലങ്കേഷ് വധ കേസ് അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്: നാല് പേര്‍ കൂടി അറസ്റ്റില്‍

തെളിവെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയിലേയും ഗോവയിലേയും മഹാരാഷ്ട്രയിലേയും കേന്ദ്രങ്ങളില്‍ മേയ് 22ന് അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. എഴുത്തുകാരനും യുക്തിവാദിയുമായ പ്രൊഫ.കെഎസ് ഭഗവാനെ വധിക്കാനും സംഘം ലക്ഷ്യമിട്ടിരുന്നു.

ഗൗരി ലങ്കേഷ് വധ കേസില്‍ കര്‍ണാടക പ്രത്യേക സംഘം നടത്തുന്ന അന്വേഷണം അന്തിമ ഘട്ടത്തിലേയ്ക്ക്. കേസില്‍ നാല് പേര്‍ കൂടി കഴിഞ്ഞയാഴ്ച അറസ്റ്റിലായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഹിന്ദു ജാഗരണ്‍ സമിതി പ്രവര്‍ത്തകന്‍ അമോല്‍ കാലെ (39), ഗോവയിലെ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ അമിത് ദെഗ്‌വേകര്‍ (39), കര്‍ണാടകയിലെ വിജയാപുര സ്വദേശി മനോഹര്‍ എഡാവെ (28), മംഗലാപുരത്തെ ഹിന്ദു ജാഗരണ്‍ സമിതിക്കാരന്‍ സുജീത് കുമാര്‍ (37) എന്നിവരാണ് പിടിയിലായത്. മാര്‍ച്ചില്‍ കേസില്‍ പിടിയിലായ ഹിന്ദു യുവ സേന പ്രവര്‍ത്തകന്‍ കെടി നവീന്‍കുമാറുമായി ബന്ധമുണ്ടായിരുന്നവരാണ് ഇവര്‍.

തെളിവെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയിലേയും ഗോവയിലേയും മഹാരാഷ്ട്രയിലേയും കേന്ദ്രങ്ങളില്‍ മേയ് 22ന് അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. എഴുത്തുകാരനും യുക്തിവാദിയുമായ പ്രൊഫ.കെഎസ് ഭഗവാനെ വധിക്കാനും സംഘം ലക്ഷ്യമിട്ടിരുന്നു. 2009ല്‍ ഗോവയിലെ മഡ്ഗാവില്‍ ബോംബ് വയ്ക്കാന്‍ ശ്രമിക്കവേ കൊല്ലപ്പെട്ട മാല്‍ഗൊണ്ട പാട്ടീല്‍, അമിത് ദെഗ്‌വേകറിന്റെ റൂം മേറ്റ് ആയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍