കശ്മീരില്‍ സൈനികരെ ആക്രമിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധവുമായി ഗംഭീര്‍ രംഗത്തു വന്നിരുന്നു
കശ്മീരില്‍ സൈനികരെ ആക്രമിക്കുന്നവര്‍ ജിഹാദികളാണെന്നും സൈനികര്‍ക്കു കിട്ടുന്ന ഓരോ അടിക്കു പകരം നൂറു ജിഹാദികളെ കൊല്ലണമെന്നും പറഞ്ഞ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരെയുള്ള വിമര്‍ശനമായി ജെഎന്‍യു വിദ്യാര്‍ത്ഥിയും സ്റ്റുഡന്റ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ് ല റാഷിദ്.
കഴിഞ്ഞ ദിവസം ഒരു കശ്മീരി യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടിരിക്കുന്ന ചിത്രം പ്രചരിച്ചിരുന്നു. ഫറൂഖ് അഹമ്മദ് ധര്‍ എന്ന ചെറുപ്പക്കാരനെയായിരുന്നു നാലുമണിക്കൂറോളം ജീപ്പിനു മുന്നില്‍ സൈന്യം കെട്ടിവച്ചത്. തങ്ങള്‍ക്കു നേരെ കല്ലെറിയുന്നുവെന്ന ആരോപണമുയര്‍ത്തിയാണ് ധറിനെ സൈന്യം ഇത്തരത്തില്‍ ശിക്ഷിച്ചത്. ഈ ചിത്രത്തില്‍ ധറിന്റെ മുഖത്തിനു പകരം ഗൗതം ഗംഭീറിന്റെ മുഖം ചേര്‍ത്തുവച്ചാണു ഷെഹ് ല ട്വീറ്റ് ചെയ്തിരിക്കുന്നത്.
ആര്‍മി വാഹനത്തില്‍ കെട്ടിവച്ചനിലയില്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്ന ഗൗതം ഗംഭീര്‍ എന്ന പരിഹാസ വാചകവും ഈ ചിത്രത്തിനൊപ്പം ഷെഹ് ല ചേര്‍ത്തിട്ടുണ്ട്.
Gautam Gambhir tied to an army vehicle, while he was on his way to vote in the bypoll. pic.twitter.com/iVTXcjfrfV
— Shehla Rashid (@Shehla_Rashid) April 15, 2017