UPDATES

ട്രെന്‍ഡിങ്ങ്

ഗൗതം ഗംഭീറിനെതിരേ രാജ്യദ്രോഹത്തിനു കേസ് എടുക്കണമെന്ന് ആവശ്യം

ദേശീയ പതാകയ്ക്ക് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വ്യാഖ്യാനം ചമച്ചെന്നാണു പരാതി

കശ്മിരില്‍ സൈനികര്‍ക്കു നേരെയുള്ള ഓരോ അടിക്കും പകരം നൂറു ജിഹാദികളെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത ട്വീറ്റ് വലിയ വാദപ്രതിവാദങ്ങള്‍ക്കു കാരണമായതിനു പിന്നാലെ ദേശീയ പതാകയെ കുറിച്ചുള്ള പുതിയ ട്വീറ്റും ക്രിക്കറ്റ്താരം ഗൗതം ഗംഭീറിനെ വിവാദത്തില്‍ പെടുത്തിയിരിക്കുന്നു. വെറുപ്പിന്റെ വിദ്വേഷത്തിന്റെയും പുതിയ അര്‍ത്ഥങ്ങള്‍ ദേശീയ പതാകയ്ക്കു ചമച്ച ഗംഭീറിനെതിരേ രാജ്യദ്രോഹ കുറ്റത്തിനു കേസ് എടുക്കണമെന്നാണു സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ആവശ്യമുയരുന്നത്.

ഗംഭീറിന്റെ ട്വീറ്റില്‍ ദേശീയ പതാകയെ കുറിച്ചു പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്- ഇന്ത്യ വിരുദ്ധര്‍ മറന്നുപോകുന്നു, ഞങ്ങളുടെ പതാകയിലെ കുങ്കുമം കോപാഗ്നിയും വെള്ള ജിഹാദികളുടെ ശവക്കച്ചയും പച്ച തീവ്രവാദത്തിനോടുള്ള വെറുപ്പും ആണ്.

ഗംഫീര്‍ ക്രിക്കറ്റ് ഇന്നിംഗ്സ് കഴിഞ്ഞ് ഇപ്പോള്‍ രാഷ്ട്രീയ ഇന്നിംഗ്സ് കളിക്കാനുള്ള ശ്രമമാണെന്നുള്ള പരിഹാസങ്ങളും ഉയര്‍ന്നിട്ടുണ്ട്.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സംഘര്‍ഷന്‍ താക്കൂര്‍

ത്യാഗമനോഭവാത്തെയും ഹരിതാഭയേയും സത്യധര്‍ണങ്ങളെയും സൂചിപ്പിക്കുന്ന ദേശീയ പതാകയിലെ മൂവര്‍ണത്തിനു അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും അര്‍ത്ഥം ചമച്ച ഗംഭീറിനെതിരേ രാജ്യദ്രോഹത്തിനു കേസ് എടുക്കണം, മൂവര്‍ണം ശവക്കച്ചയേയും വെറുപ്പിനെയും അല്ല പ്രതിനിധാനം ചെയ്യുന്നതെന്നു ഗംഭീര്‍ മനസിലാക്കണം തുടങ്ങി വലിയ പ്രതിഷേധങ്ങളാണു ക്രിക്കറ്റ് താരത്തിനുനേരെ ഉയരുന്നത്.

ഗംഭീര്‍ ഒരു സംഘിയാണെന്നും സംഘിയുടെ ഭാഷയാണു പ്രയോഗിക്കുന്നതെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍