UPDATES

സിനിമാ വാര്‍ത്തകള്‍

ആദ്യ നായിക സംവിധായികയായി; ആശംസകളുമായി ദുൽഖർ സല്‍മാന്‍

സിനിമയുടെ പൂജ ഇന്നലെ കൊച്ചിയിൽ നടന്നു

നടി ഗൗതമി ആദ്യമായി സംവിധാനം ചെയ്യുന്ന ‘വൃത്തം’ സിനിമയുടെ പൂജ കൊച്ചിയിൽ വെച്ച് നടന്നു . ദുൽഖർ സൽമാൻ അടക്കം നിരവധി താരങ്ങൾ ചടങ്ങിൽ ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരുന്നു.

ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് ഗൗതമി നായര്‍. ദുൽഖുർന്റെ അരങ്ങേറ്റ ചിത്രം സെക്കൻഡ് ഷോയിലൂടെ നായികയായി ആണ് ഗൗതമി എത്തിയത്.താരത്തിന്റെ ഡയമണ്ട് നെക്ലേസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനും ഗൗതമി നായരും തമ്മിലുള്ള വിവാഹത്തിന് സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു.

ഭര്‍ത്താവിന് പിന്നാലെ താനും സംവിധാനത്തിലേക്ക് ഇറങ്ങുകയാണെന്നായിരുന്നു ഗൗതമി വ്യക്തമാക്കിയത്. സണ്ണി വെയ്‌നെയും ദുര്‍ഗ കൃഷ്ണയേയും നായികനായകന്‍മാരാക്കി സിനിമയൊരുക്കുന്നുവെന്ന് അറിയിച്ചതിന് പിന്നാലെ തന്നെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നു. തന്റെ ആദ്യ നായികയുടെ പുതുചുവടുവെപ്പിന് ആശംസ നേരാനായി ദുല്‍ഖര്‍ സല്‍മാനും എത്തിയിരുന്നു.

തന്റെ സ്വന്തം സിനിമ തന്നെയാണ് വൃത്തമെന്നും,റൈറ്ററും എഡിറ്ററുമൊഴികെയുള്ളവരെല്ലാം സ്ത്രീകളാണ്. ഞങ്ങള്‍ കുറച്ച് പേര്‍ ഇത് കത്തിക്കാന്‍ മാത്രമേ വന്നിട്ടുള്ളൂവെന്നായിരുന്നു മറ്റൊരു കമന്റ്. തുടക്കം മുതലേ താനൊപ്പമുണ്ട്. ഇത് സ്വന്തം സിനിമയായാണ് തോന്നുന്നതെന്നും താരം പറഞ്ഞിരുന്നു.

3 വര്‍ഷം മുന്‍പ് തന്നെ ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് മറ്റ് തിരക്കുകളിലായിപ്പോയി. കല്യാണം കഴിഞ്ഞതിന് ശേഷവും എല്ലാവരും ഈ പടം ചെയ്തൂടേയെന്ന് ചോദിച്ചപ്പോഴാണ് വീണ്ടും അതേക്കുറിച്ച് ആലോചിച്ചത്. തുടക്കം മുതലേ എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു, അതിനിയും ഉണ്ടാവുമെന്ന് കരുതുന്നു. ഭര്‍ത്താവ് ചെയ്തിരിക്കുന്ന പണി താന്‍ ചെയ്യുമ്പോള്‍ എങ്ങനെയായിരിക്കുമെന്നതിന്റെ ടെന്‍ഷനും പേടിയുമുണ്ട്. അദ്ദേഹത്തിന്റെ പേര് ചീത്തയാക്കാതിരിക്കാന്‍ നോക്കാമെന്നുമായിരുന്നു ഗൗതമി പറഞ്ഞത്.
എല്ലാ സിനിമയിലും എന്തെങ്കിലും സ്‌പെഷല്‍ വേണമെന്നാഗ്രഹിക്കാറുണ്ട്. ഇതും തനിക്ക് സ്‌പെഷലാണ്. കംപ്ലീറ്റ് വിമന്‍ കൂട്ടായ്മയിലാണ് ഈ സിനിമയൊരുങ്ങുന്നത്. എന്ത് പരിപാടി ചെയ്യുകയാണെങ്കിലും ദുല്‍ഖര്‍ ഒപ്പം നില്‍ക്കാറുണ്ട്. ഇത്തവണയും ദുല്‍ഖര്‍ ഒപ്പമുണ്ട്. ആര്‍ക്കും ടെന്‍ഷന്‍ വേണ്ടെന്നും നമുക്ക് അടിച്ച് പൊളിക്കാമെന്നുമായിരുന്നു സണ്ണി വെയ്ന്‍ പറഞ്ഞത്.

സൈജു കുറുപ്പ്,ഗ്രിഗറി ജേക്കബ്,സംയുക്ത മേനോൻ, സംവിധായകൻ അരുൺഗോപി തുടങ്ങിയവരും ചടങ്ങിൽ ആശംസകൾ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍