UPDATES

വിദേശം

ഗാസ ഇനിയും ബോംബുകളില്‍ മുങ്ങാന്‍ കാരണങ്ങളുണ്ട്

Avatar

അജിൻ കെ തോമസ്

ഇസ്രയേലും പലസ്തീൻ ഗ്രൂപ്പുകളും ഓഗസ്റ്റ് 26 മുതല്‍ ഒരു മാസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കാലാവധി നീട്ടിയതിനുശേഷം ദീര്‍ഘകാല സമാധാന പദ്ധതികൾ അവിഷ്കരിക്കാനാകണം ഇരുവരും ശ്രമിക്കേണ്ടത്. എന്നാൽ  ഇതിന് ഇസ്രയേൽ ഒരിക്കലും തയ്യാറാകില്ല. കാരണം അവരുടെയും അമേരിക്കയുടെയും കണ്ണിൽക്കൂടി നോക്കുമ്പോൾ ഗാസയിൽ യുദ്ധം നടത്തുക  എന്നത്  ഇസ്രയേലിന്റെ  ഭാവിക്ക് തന്നെ അനിവാര്യമാണ്. വെസ്റ്റ് ബാങ്കിൽ അനധികൃതമായ കെട്ടിട  നിര്‍മ്മാണം തുടരുകയും ഗാസയെ പലസ്തീനിൽ നിന്ന് പതുക്കെ വേര്‍പ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇസ്രയേലിന്റെന യഥാര്‍ത്ഥ  പദ്ധതി.

1967 ലെ ആറു ദിന യുദ്ധത്തിനു ശേഷം വെസ്റ്റ് ബാങ്കിൽ  കെട്ടിടങ്ങൾ നിര്‍മ്മിക്കാൻ ഇസ്രായേല്‍ തുടങ്ങിയത് നാലാം ജനീവ കണ്‍വെന്‍ഷന്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി ആഗോള നിയമങ്ങള്‍  ലംഘിച്ചുകൊണ്ടാണ്. മണ്ണും വെള്ളവും ഉള്‍പ്പെടെ വെസ്റ്റ് ബാങ്കിന്റെ സമ്പത്തുകള് കയ്യടക്കി അതിനെ ഒരു ഇസ്രയേൽ കോളനി ആക്കി മാറ്റുക എന്ന ഉദ്ദേശമാണ് ഇതിനു പിന്നിൽ. ഇതിനു അമേരിക്കയുടെ സർവ പിന്തുണയും ഉണ്ട്. ‘The Israel Lobby and US Foreign Policy’ (Mearsheimer, Walt , 2007)  എന്ന പുസ്തകത്തിൽ അമേരിക്കയും ഇസ്രയേലും തമ്മിലുള്ള സങ്കീര്‍ണ്ണ ബന്ധം വ്യക്തമാക്കുന്നുണ്ട്.

 

 

വെസ്റ്റ് ബാങ്കിലെ ഈ നിർമാണങ്ങൾ ഇന്ന് ലോകത്ത് നടക്കുന്ന അതി തീവ്രമായ അധിനിവേശങ്ങളിൽ ഒന്നാണ്. എന്നാൽ UN ഉള്‍പ്പെടെയുള്ള സംഘടനകളില്‍ നിന്നോ മറ്റു രാജ്യങ്ങളില്‍ നിന്നോ ഇതിനെതിരെ തക്കതായ ഒരു പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് യഥാര്‍ഥ്യം. ഈയിടെയായി ഇസ്രയേലിനെതിരായി അന്താരാഷ്ട്ര സമൂഹം ‘BDS- Boycott, Disinvestment and Sanctions’ നടപ്പാക്കി. എന്നാൽ ആറു മാസം തികച്ചിട്ടും ശക്തമായ ഉപരോധം ഇസ്രയേലിന്മേലല്‍  ഏര്‍പ്പെടുത്തുന്നതില്‍ രാജ്യങ്ങൾ പരാജയപ്പെടുകയായിരുന്നു. ഇപ്പോഴത്തെ കണക്കുപ്രകാരം വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റം 350,000 കവിഞ്ഞിരിക്കുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഗാസയില്‍ ഒരിടവും സുരക്ഷിതമല്ല
ഗാസ സംഘര്‍ഷത്തില്‍ ദ്വിരാഷ്ട്ര പരിഹാരം വിസ്മൃതമാകുന്നോ? ഇഷാന്‍ തരൂര്‍ എഴുതുന്നു
ഈ യുദ്ധം ഏതെങ്കിലും വിശുദ്ധ സ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ മാത്രമല്ല
എന്താണ് ഇസ്രായേല്‍-പലസ്തീന്‍ പോരാട്ടം? എന്താണ് സയണിസം?
രണ്ട് രാജ്യങ്ങള്‍ എന്ന സാധ്യമായ പരിഹാരം

2007 മുതൽ ഇസ്രയേല്‍ ഗാസയിൽ ഏര്‍പ്പെടുത്തിയിരിക്കുന്ന പൂർണ ഉപരോധം മരുന്നുകൾ, ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കൾ ഗാസയിൽ ലഭ്യമാക്കുനതിന് വലിയ  തടസമാകുന്നുണ്ട്. ഇസ്രയേലിലെ ‘Haaretz’ പത്രം ഗാസയിലെ ഈ ഉപരോധത്തിന്റെ കറുത്ത വശങ്ങള്‍ പലതും പുറത്തു കൊണ്ടുവരികയുണ്ടായി. ഇസ്രയേലിലെ ശാസ്ത്രഞ്ജന്മാർ ഗാസയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ‘ജീവിച്ചിരിക്കാൻ’ ആവിശ്യമായ  കലോറികള്‍ നിശ്ചയിക്കും. അതിനു ശേഷം അത്രയും കലോറി അടങ്ങുന്ന ഭക്ഷ്യവസ്തുക്കൾ മാത്രം ഗാസയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കുകയുള്ളൂ. ഗാസയിലെ ജനങ്ങളെ കൊല്ലാതെ തന്നെ ജീവനില്ലാത്ത വസ്തുക്കളായി നിലനിര്‍ത്തുകയാണ് ഇതുവഴി ഇസ്രയേല്‍.

 

 

ഗാസ എന്ന പുറം ലോകത്തിലേക്കുള്ള പലസ്തീന്റെ ഒരേ ഒരു വാതിലിനെ കയ്യടക്കുക എന്നതാണ് ഇസ്രായേലിന്റെ ദീര്‍ഘ കാല ലക്ഷ്യം. വെസ്റ്റ് ബാങ്ക് ഇസ്രായേലിനെയും ജോര്‍ദാനെയും അതിര്‍ത്തി ചെയ്താണ് നിലകൊള്ളുന്നത്. അതിനാൽ ഇപ്പോൾ തന്നെ ഒരു  ‘landlocked’ ഏരിയ ആണ്. പലസ്തീന് പുറം ലോകവുമായുള്ള ഗാസ എന്ന ബന്ധത്തെ മുറിച്ചു മാറ്റിയാൽ വെസ്റ്റ് ബാങ്കിൽ നിഷ്പ്രയാസം നിർമാണങ്ങൾ തുടരാം. അങ്ങിനെ തന്നെ അവിടവും കയ്യടക്കാം. ചുരുക്കത്തിൽ, ഇസ്രയേലിന്‍റെ കര വ്യാപ്തി വിപുലീകരിക്കുക എന്ന ലക്ഷ്യമാണ്  ഗാസയിലെ ഓരോ യുദ്ധത്തിനും ഉള്ളത്.

(മലപ്പുറം സ്വദേശി. ഇപ്പോൾ മുംബൈ സെന്‍റ് സേവിയേഴ്സ് കോളേജില്‍ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാർഥി. സാമ്പത്തികശാസ്ത്രം, രാഷ്ട്രീയം, സാമൂഹ്യശാസ്‌ത്രം എന്നീ വിഷയങ്ങളിൽ താല്പര്യം)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍