UPDATES

പ്രവാസം

12 മലയാളി തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര തൊഴില്‍ പുരസ്‌കാരം

സാധാരണ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കാനാണ് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്‌

കേരളത്തില്‍ നിന്നുള്ള 12 നീലക്കോളര്‍ ജീവനക്കാര്‍ക്ക് അന്താരാഷ്ട്ര തൊഴില്‍ പുരസ്‌കാരം നല്‍കാന്‍ അബുദാബി ആസ്ഥാനമായുള്ള റേഡിയോ ചാനല്‍ തീരുമാനിച്ചു. വിജയികളുടെ പേരുകള്‍ അന്താരാഷ്ട്ര തൊഴിലാളി ദിനമായ മേയ് ഒന്നിന് പ്രഖ്യാപിക്കുമെന്ന് പ്രവാസി ഭാരതി ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ മനേജിംഗ് ഡയറക്ടര്‍ ചന്ദ്രസേനന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിമാസം ആയിരും രൂപയുടെ ആജീവനാന്ത പെന്‍ഷനാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പാരിതോഷികമായി ലഭിക്കുക.

സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ നല്ലൊരു ഭാഗം വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാടുക്കാനും സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് പുരസ്‌കാരത്തിന്റെ ലക്ഷ്യമെന്ന് ചന്ദ്രസേനന്‍ പറഞ്ഞു. സാധാരണ തൊഴിലാളികള്‍ പ്രകടിപ്പിക്കുന്ന ആത്മസമര്‍പ്പണവും കഠിനാദ്ധ്വാനവും ഒരിക്കലും അംഗീകരിക്കപ്പെടാറില്ലെന്ന്  അദ്ദേഹം പറഞ്ഞു. പ്ലംബര്‍മാര്‍, ഫിറ്റര്‍മാര്‍, ഡ്രൈവര്‍മാര്‍, ഹോം നേഴ്‌സുമാര്‍, ഗാര്‍ഹീക തൊഴിലാളികള്‍, സാധാരണ തൊഴിലാളികള്‍, ഹോട്ടലുകളിലും കഫേകളിലും ജോലി ചെയ്യുന്നവര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ജീവനക്കാര്‍ തുടങ്ങിയവരില്‍ നിന്നാവും പുരസ്‌കാര ജേതാക്കളെ തീരുമാനിക്കുക.

പ്രശസ്തരും ജീവിത വിജയം കൈവരിച്ചവരുമായ സംരംഭകര്‍ക്കാണ് സാധാരണ പ്രവാസി പുരസ്‌കാരങ്ങള്‍ നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതിന് വിരുദ്ധമായി സാധാരണ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ചന്ദ്രസേനന്‍ പറഞ്ഞു. പ്രവാസികളുടെ 34 ശതമാനം അക്കൗണ്ടുകളും സ്വകാര്യ ബാങ്കുകളിലായിരിക്കുന്ന സാഹചര്യത്തില്‍ ഒരു പ്രവാസി ബാങ്ക് തുടങ്ങാനുള്ള നിര്‍ദ്ദേശവും തങ്ങളുടെ പ്രക്ഷകര്‍ നല്‍കിയതായി ചന്ദ്രസേനന്‍ പറയുന്നു.

പ്രവാസികള്‍ക്കുള്ള പെന്‍ഷന്‍ 2000 രൂപയില്‍ നിന്നും 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന മറ്റൊരു നിര്‍ദ്ദേശവും പരിഗണനയിലുണ്ട്. പണം കുറവായത് കാരണം പല പ്രവാസികളും സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ മടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍