UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വളര്‍ച്ചാ നിരക്ക് 7.4%; സാമ്പത്തിക വിദഗ്ദ്ധര്‍ ആശയക്കുഴപ്പത്തില്‍

Avatar

ഉണ്ണികൃഷ്ണന്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയരുമെന്നാണ് കണക്കുകൂട്ടല്‍. മൊത്ത ആഭ്യന്തര ഉത്പാദനം കണക്കാക്കാനുള്ള പുതുക്കിയ രീതിയനുസരിച്ചാണ് ഈ നേട്ടം. അതാകട്ടെ, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ചതു മുതല്‍, സാമ്പത്തിക വിദഗ്ദ്ധരെ കുഴപ്പിക്കുകയാണ്.

കഴിഞ്ഞ വാരം സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലെ 7.5% വര്‍ധനവിന്റെ സഹായത്തോടെ മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷം സമ്പദ് വ്യവസ്ഥ 7.4% വളര്‍ച്ച കൈവരിക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനടക്കമുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ വളര്‍ച്ചാ നിരക്കില്‍ സംശയം പ്രകടിപ്പിച്ച തരത്തില്‍, കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 4.7 ശതമാനത്തില്‍ നിന്നും 6.7 ശതമാനമാക്കി കഴിഞ്ഞ മാസം പുതുക്കിയിരുന്നു.

ഫെബ്രുവരി 28-നു നരേന്ദ്ര മോദി സര്‍ക്കാര്‍  അതിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനിരിക്കവേ, കണക്കുകള്‍ സംബന്ധിച്ച സന്ദിഗ്ദ്ധതകള്‍ മൂലം രഘുറാം രാജന് നിരക്കുകളില്‍ കുറവ് വരുത്താന്‍ എത്രത്തോളം കഴിയും എന്നതിനെക്കുറിച്ചുള്ള അവ്യക്തതകള്‍ നിലനില്‍ക്കുകയാണ്. വേഗത്തിലുള്ള വളര്‍ച്ച നിരക്ക് പണപ്പെരുപ്പം കൂട്ടുമെന്ന ആശങ്കയുണ്ട്. അതോടൊപ്പം നിരക്ക് കിഴിവിലെ 75 അടിസ്ഥാന പോയന്റുകള്‍ കുറക്കുമെന്നും.

ഇന്ത്യ “7.5% വളര്‍ച്ചയുള്ള ഒരു സമ്പദ് രംഗം പോലെ തോന്നിക്കുന്നില്ല,” എന്നാണ് ആക്സിസ് ബാങ്കിലെ സാമ്പത്തിക വിദഗ്ധന്‍ സൌഗത ഭട്ടാചാര്യ പറഞ്ഞത്. “ഞങ്ങള്‍ക്ക് ഈ വളര്‍ച്ച അത്രകണ്ട് പിടികിട്ടുന്നില്ല; ഒരുപാട് ത്രികോണമാപനം വേണ്ടിവരും.”

പലിശനിരക്കുകളിലെ ഇളവുകളും മറ്റും നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ നരേന്ദ്ര മോദിയെ സഹായിക്കുമെന്ന പ്രതീക്ഷയില്‍ 2014-ല്‍ ആഗോള നിക്ഷേപകര്‍ ഇതുവരെ ഉണ്ടാകാത്ത തരത്തില്‍ 42 ബില്ല്യണ്‍ ഡോളറിന് ഇന്ത്യന്‍ ഓഹരികളും കടപത്രങ്ങളും വാങ്ങിയിരുന്നു. കണക്കുകള്‍ വന്നതിനുശേഷം ഈ വര്‍ഷം ഏഷ്യയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച രൂപ വിദേശവിപണികളിലും നേട്ടം കൊയ്തു.

ഇന്ത്യയുടെ ത്രൈമാസിക വളര്‍ച്ച ഇതേ കാലയളവിലെ ചൈനയുടെ 7.3 ശതമാനത്തെ മറികടക്കുന്നു. വാര്‍ഷിക നിരക്ക് 2014-ലെ ചൈനയുടെ 7.4 ശതമാനവുമായി ഒപ്പം നില്ക്കുന്നു. ഇതിനുമുമ്പ് ഇന്ത്യ ഇതയും വളര്‍ച്ച നിരക്ക് കൈവരിച്ചത് 2011-ല്‍ 8.9% നിരക്കില്‍ കുതിച്ചപ്പോഴാണ്.

മൂന്നാഴ്ച്ചമുമ്പ് മുന്‍ നിശ്ചയിക്കാത്ത സമയത്ത് നിരക്കുകള്‍ വെട്ടിക്കുറച്ചതിനുശേഷം ഫെബ്രുവരി 3-നു പലിശനിരക്കുകള്‍ നിലനിര്‍ത്തിയപ്പോള്‍ രഘുറാം രാജന്‍ 2014/15-ലെ വളര്‍ച്ച നിരക്ക് 5.5% ആയിരിക്കുമെന്ന കേന്ദ്ര ബാങ്കിന്റെ പഴയ രീതിയുപയോഗിച്ച് നടത്തിയ കണക്കുകൂട്ടല്‍ ആവര്‍ത്തിച്ചു. പുതിയ കണക്കുകള്‍ പഠിച്ച ശേഷം അത് പുതുക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്തൃ വില പണപ്പെരുപ്പനിരക്ക് ജനുവരി 2016-ല്‍ കേന്ദ്ര ബാങ്ക് കണക്കാക്കുന്ന പോലെ 6% എന്ന നിരക്കിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് ഇതിലും അല്പം താഴെയായിരിക്കും എന്ന ജനുവരി 15-ന്റെ മാര്‍ഗനിര്‍ദേശത്തില്‍നിന്നും ചെറിയ മാറ്റമാണിത്. പണപ്പെരുപ്പനിരപ്പ് നിര്‍ണയിക്കുമ്പോള്‍  അടിസ്ഥാനനിരക്കുകളിലും  മറ്റും സര്‍ക്കാര്‍ വരുത്തുന്ന പുതുക്കലുകള്‍ കേന്ദ്ര ബാങ്ക് നിരീക്ഷിക്കും.

അന്താരാഷ്ട്ര നാണയ നിധിയുട കണക്കനുസരിച്ച്  കഴിഞ്ഞ ദശാബ്ദത്തില്‍ മൊത്തം നിക്ഷേപത്തെ സമ്പദ് വ്യവസ്ഥയുടെ ശതമാനക്കണക്കിലെടുത്താല്‍ കുറഞ്ഞുപോയ വളര്‍ന്നുവരുന്ന ഏക വലിയ വിപണിയാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം അത് മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 32 ശതമാനമായി കുറഞ്ഞു. ചൈനയിലത് 6% വര്‍ദ്ധിച്ച് 48 ശതമാനമായി എന്നും കാണാം.

“സമ്പദ് രംഗം ഉന്‍മേഷത്തിലാണ് എന്നു പറയാനാവില്ല,” രാജന്‍ പറഞ്ഞു. “ഈ ജി ഡി പി കണക്കുകള്‍ വെച്ചു ശക്തമായ നിലപാടെടുക്കുന്നത് അപക്വമായിരിക്കും.”

സര്‍ക്കാര്‍ കണക്കുകളില്‍ കുതിപ്പ് കാണാമെങ്കിലും 2010-13-ലെ 4ശതമാനത്തെ അപേക്ഷിച്ച് 2014-ല്‍ വ്യാവസായിക വളര്‍ച്ചാ നിരക്ക് ഓരോ മാസവും 1.5% കണ്ട് കുറഞ്ഞു.

ഒക്ടോബര്‍-ഡിസംബറില്‍ നിര്‍മ്മാണമേഖലയിലെ ഉത്പാദനം 4.2% കൂടി. ഖനനം 2.9%, കച്ചവടവും ഹോട്ടലുകളും 7.2%, ഇന്‍ഷൂറന്‍സും ധനകാര്യവും 15.9% എന്നീ നിരക്കില്‍ മുന്നോട്ട് കുതിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ കമ്പനി, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്റോയുടെ ഓഹരി വില 6.6% കുറഞ്ഞു. മുഴുവന്‍ കൊല്ലത്തിലേക്കുള്ള ഓര്‍ഡര്‍ നില 20 ശതമാനത്തില്‍ നിന്നും 15-20  ശതമാനമാക്കി മാറ്റിയതിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണിത്.

“”ജി‌ ഡി പി വളര്‍ച്ചാ നിരക്കും അതുണ്ടാക്കാന്‍ ഉപയോഗിച്ച ഘടകങ്ങളും എന്നെ ആകെ കുഴപ്പിക്കുന്നു,” 2013-14-ലെ പുതുക്കലുകളെ സൂചിപ്പിച്ച് ധനകാര്യ മന്ത്രാലയത്തിന്റെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. “നയ രൂപവത്കരണത്തിന് ഇതുപയോഗിക്കുമ്പോള്‍ നാം വളരെ ശ്രദ്ധിക്കണം.”

സമ്പദ് വ്യവസ്ഥയുടെ വലിപ്പം ഈ പുതുക്കലുകളില്‍ മാറിയിട്ടില്ലെന്നതുകൊണ്ട് ജി ഡി പിയുടെ ശതമാനക്കണക്കിലുള്ള ബജറ്റ് കമ്മിയെ അത് ബാധിക്കില്ല എന്നു സുബ്രമണ്യനും സ്റ്റാറ്റിസ്റ്റിക്സ് കാര്യാലയവും പറയുന്നു. കമ്മി ജി ഡി പിയുടെ 4.1 ശതമാനമാക്കി കുറക്കാനും ക്രമേണ അത് 3 ശതമാനത്തിന് താഴെ കൊണ്ടുവരാനുമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി അരുണ്‍ ജൈറ്റ്ലി വ്യക്തമാക്കി.

അടുത്ത നയ രൂപവത്കരണം പണപ്പെരുക്ക കണക്കുകളെയും, ഉയര്‍ന്ന നിലവാരത്തിലുള്ള ധനക്കമ്മി കുറക്കല്‍ നടപടികളെയും ആശ്രയിച്ചിരിക്കുന്നു എന്നു രാജന്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ ബജറ്റിലെ ഒരു പ്രത്യേക വിഹിതത്തെയോ, മാര്‍ഗത്തേയോ അല്ല നോക്കുന്നതെങ്കിലും ലക്ഷ്യം തെറ്റിയ ചെലവുകളെ വിതരണം കൂട്ടുന്ന മൂലധന ചെലവുകളിലേക്ക് തിരിച്ചുവിടുന്നത്  പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ഒരഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചിരുന്നു.

2004-05 കാലത്തെ ഘടക ചെലവുകള്‍ ഉപയോഗിച്ചപഴയ രീതിക്ക് പകരം  2011-12 വിപണി വിലകള്‍ അടിസ്ഥാനമാക്കി വളര്‍ച്ച കണക്കാക്കുന്ന രീതിയിലേക്ക് ഇന്ത്യ മാറിയിരുന്നു. കൂടുതല്‍ കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുമുള്ള  വിവരങ്ങളും നികുതിയും ഉള്‍പ്പെടുത്തി കണക്കുകള്‍ വിപുലമാക്കുകയും ചെയ്തു.

ഐ എം എഫ് അതിന്റെ സാമ്പത്തിക പ്രവചനത്തില്‍ ഇന്ത്യയുടെ കാര്യത്തില്‍ മാറ്റമൊന്നും വരുത്തിയില്ല. എന്നാല്‍ ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും ചൈനയുടെ നിരക്കില്‍ വെട്ടിക്കുറക്കല്‍ നടത്തുകയും ചെയ്തു. മാര്‍ച്ച് 2017-ല്‍ ഇന്ത്യ 6.5% വളരുമെന്ന് പ്രവചിച്ചപ്പോള്‍ 2016 ഡിസംബര്‍ വരെയുള്ള 12 മാസത്തേക്ക് ചൈനയുടെ വളര്‍ച്ച 6.3% വളരുമെന്നാണ് പ്രവചിച്ചത്.

ഈ പ്രവചനം സര്‍ക്കാരിന്റെ പഴയ കണക്കുകള്‍ വെച്ചാണ്. അതുകൊണ്ടുതന്നെ പുതുക്കിയവയുമായി താരതമ്യം ചെയ്യാനാവില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍