UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഗീഥ് സേത്തിയും ഒ ജെ സിംപ്‌സണും

Avatar

1992 ഒക്ടോബര്‍ 3
ഗീഥ് സേത്തി ബില്യാര്‍ഡ്‌സില്‍ ലോക ചാമ്പ്യനാകുന്നു

ഇന്ത്യയുടെ പ്രഗല്‍ഭനായ ബില്യാര്‍ഡ്‌സ് താരം ഗീഥ് സേത്തി 1992 ല്‍ നടന്ന ലോക ബില്യാര്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി. ഒക്‌ടോബര്‍ 3 നായിരുന്നു സേത്തി ഈ നേട്ടം സ്വന്തമാക്കുന്നത്. ഈ നേട്ടത്തിനൊപ്പം അദ്ദേഹം ഇംഗ്ലീഷ് ബില്യാര്‍ഡ്‌സ് റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ഏറ്റവും മികച്ച കായികതാരങ്ങളില്‍ഉള്‍പ്പെടുന്ന ഗീഥ് സേത്തി 1993,1995,1998,2006 എന്നീ വര്‍ഷങ്ങളിലും ലോക ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയിരുന്നു. രാജ്യം ഇദ്ദേഹത്തെ പത്മശ്രീ,രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്

1995 ഒക്‌ടോബര്‍ 3 
ഒ ജെ സിംപ്‌സണ്‍ കുറ്റവിമുക്തനാക്കപ്പെടുന്നു

പ്രശസ്ത ഫുട്‌ബോള്‍ താരം ഒ ജെ സിംപ്‌സണ്‍ തന്റെ ഭാര്യ നിക്കോള്‍ ബ്രൗണിനെ കൊലപ്പെടുത്തിയെന്ന കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെടുന്നത് 1995 ഒക്‌ടോബര്‍ 3 നാണ്. 1994 ജൂണ്‍ 12 രാത്രിയിലാണ് സിംപ്‌സണില്‍ നിന്ന് അകന്നു കഴിയുന്ന നിക്കോളും അവരുടെ ആണ്‍സുഹൃത്ത് റൊണാള്‍ഡ് ഗോള്‍ഡ്മാനും കൊലചെയ്യപ്പെടുന്നത്. ഈ കൊല നടത്തിയത് സിംപ്‌സണ്‍ ആയിരുന്നുവെന്നായിരുന്നു ആരോപണം. 252 ദിവസം നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവില്‍ അത്ഭുതപ്പെടുത്തുന്നൊരു വിധിയിലൂടെ സിംപ്സണ്‍ സ്വതന്ത്രനാക്കപ്പെട്ടു.

ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച അഭിഭാഷകരെയാണ് സിംപ്‌സണ്‍ തനിക്കുവേണ്ടി വാദിക്കാന്‍ തെരഞ്ഞെടുത്തത്. ശക്തമായ യാതൊരു തെളിവും ഈ കൊലപാതകങ്ങളുമായി സിംപ്‌സണെ ബന്ധപ്പെടുത്താനായി ലഭിച്ചിട്ടില്ലെന്ന് ആ അഭിഭാഷകര്‍ക്ക് കോടതിയെക്കൊണ്ട് സമ്മതിപ്പിക്കാനും കഴിഞ്ഞു.

ഭാര്യ പീഢനത്തില്‍ മോശമല്ലാത്തൊരു ചരിത്രമുള്ള ആളാണ് സിംപ്‌സണ്‍. 1992 ല്‍ നിക്കോള്‍ സിംപ്‌സണെ വിട്ടുപോവുകയും വിവാഹമോചനത്തിന് അപേക്ഷിക്കുകയും ചെയ്തിരുന്നു.

സിംപ്‌സണ്‍ കേസില്‍ അമേരിക്കന്‍ സമൂഹം രണ്ടായി തിരിഞ്ഞിരുന്നു. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ ഈ കൊലപാതകത്തില്‍ സിംപ്‌സണ്‍ നിരപരാധിയെന്ന് വാദിച്ചപ്പോള്‍ മറ്റു അമേരിക്കക്കാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല.

കൊലപാതകക്കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട് രണ്ടുവര്‍ഷത്തിന് ശേഷം ഒരു സിവില്‍ കേസില്‍ സിംപ്‌സണ്‍ ശിക്ഷപ്പെട്ടു. വാദികളായ കുടംബങ്ങള്‍ക്ക് 33.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നു. 2007 ലും നിയമത്തിന്റെ പിടിയില്‍ പെടേണ്ടി വന്നു സിംപ്‌സണ്, ലാസ് വേഗാസിലെ ഒരു ഹോട്ടല്‍ മുറി തല്ലത്തകര്‍ത്തതിനായിരുന്നു അത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തിയ്യതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍