UPDATES

പാകിസ്താനില്‍ കുടുങ്ങിയ ഇന്ത്യന്‍ പെണ്‍കുട്ടി ഗീത ഇന്ത്യയിലെത്തി

അഴിമുഖം പ്രതിനിധി

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ കുടുങ്ങിയ ഇന്ത്യന്‍ പെണ്‍കുട്ടി ഗീത ഇന്ത്യയിലെത്തി. രാവിലെ എട്ടുമണിയോടെ കറാച്ചിയില്‍ നിന്നും പുറപ്പെട്ട ഗീത 10.30 ഓടെയാണ് ദില്ലി വിമാനത്താവളത്തില്‍ എത്തിയത്.

ഇന്ത്യന്‍ ഹൈകമ്മീഷന്‍ കൈമാറിയ ചിത്രങ്ങളില്‍ നിന്നും മാതാപിതാക്കളെ ഗീത തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരുടെ ഡിഎന്‍എ പരിശോധനാഫലം കൂടി കണക്കിലെടുത്തേ അവസാന തീരുമാനം ഉണ്ടാവൂ. പരിശോധനാഫലം അനുകൂലമല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള സുരക്ഷിത കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാനാണ് തീരുമാനം. ഡിഎന്‍എ പരിശോധനാ ഫലം വരുന്നത് വരെ പാക് ഹൈകമ്മീഷണര്‍ ഓഫീസില്‍ താമസിപ്പിക്കും.

ബീഹാറുകാരിയായ ഗീത എന്ന പെണ്‍കുട്ടി 11 വയസ്സുള്ളപ്പോഴാണ് അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തിയത്. ബധിരയും മൂകയുമായ ഗീത ജലന്ധറിനടുത്തുള്ള കര്‍ത്താര്‍പ്പൂരില്‍ വൈശാഖി ഉത്സവത്തിനു പോയപ്പോഴാണ് കുടുംബവുമായി വേര്‍പിരിഞ്ഞത്. പാകിസ്താനിലെ ലഹോറില്‍ ഇന്ത്യയില്‍ നിന്നുള്ള സംഝോധാ എക്‌സ്പ്രസ്സ് ട്രെയിനില്‍ കണ്ടെത്തിയ ഗീതയെ സംരക്ഷിച്ചത് കറാച്ചിയിലെ ഹീദി ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടനയാണ്. ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സംഘടന. പഞ്ചാബിലെ ശാന്തി ദേവിയുടേയും ജനാര്‍ദ്ദനന്‍ ഏലിയാസിന്റേയും മകളാണ് ഗീത. ഫോട്ടോയില്‍ കണ്ടവര്‍ മാതാപിതാക്കള്‍ തന്നെയെന്നു ഗീത സാക്ഷ്യപ്പെടുത്തിയതോടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ അവരുടെ വിവരങ്ങള്‍ ഈദി ഫൗണ്ടേഷന്‍ കണ്ടെത്തുകയായിരുന്നു.

സല്‍മാന്‍ ഖാന്‍ നായകനായ ബജ്‌റംഗി ഭായ് ജാന്‍ പുറത്ത് വന്നതോടുകൂടിയാണ് ചിത്രത്തിലെ കഥാപാത്രവുമായി സാമ്യതയുള്ള ഗീതയുടെ ജീവിതം പുറത്ത് വന്നത്.

ഇന്ന്  വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കാണുന്ന ഗീത പാകിസ്താന്‍ ഹൈകമ്മീഷണര്‍ സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിലും പങ്കെടുക്കും.ഗീതയ്‌യ്ക്ക് ഇത്രയും കാലം സംരക്ഷണമൊരുക്കിയ ഹീതി ഫൗണ്ടേഷനിലെ അഞ്ച്‌ ഉദ്യോഗസ്ഥരും വിരുന്നില്‍ പങ്കെടുക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍