UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദിവാസികള്‍ക്ക് ബിജെപിയുടെ പിന്തുണ വേണ്ട: ഗീതാനന്ദന്‍

സംഘപരിവാര്‍ രാഷ്ട്രീയം എല്ലാകാലത്തും ആദിവാസികള്‍ക്കും ദളിതര്‍ക്കും എതിരായിരുന്നെന്ന് ഗീതാനന്ദന്‍ പറഞ്ഞു.

കേരളത്തില്‍ ആദിവാസികളുടെ ഭൂസമരത്തിന് ബി.ജെ.പിയുടെ പിന്തുണ ആവശ്യമില്ലെന്ന് ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍. സംഘപരിവാര്‍ രാഷ്ട്രീയം എല്ലാകാലത്തും ആദിവാസികള്‍ക്കും ദളിതര്‍ക്കും എതിരായിരുന്നെന്നും ഗീതാനന്ദന്‍ പറ്ഞ്ഞു. ഞങ്ങളുടെ സമരത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും വരേണ്ട. ഇത് തന്തയില്ലാത്ത സമൂഹമാണെന്ന ധാരണ ആര്‍ക്കും വേണ്ട’ ആദിവാസി ഭൂസമരം ഏറ്റെടുക്കുമെന്ന ബി.ജെ.പിയുടെ പ്രഖ്യാപനത്തിനുള്ള മറുപടിയെന്നോളം ഗീതാനന്ദന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തി ഗീതാനന്ദന്‍ നിലപാട് വ്യക്തമാക്കിയത്.

മുത്തങ്ങ സമരത്തിന്റെ 14ാം വാര്‍ഷിക ദിനമായ ഫെബ്രുവരി 18ന് ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ കളക്ട്രേറ്റിന് മുമ്പില്‍ ഭൂസമര പ്രഖ്യാപന റാലിയും നില്‍പ്പ് സമരവും സംഘടിപ്പിക്കും. ഝാര്‍ഖണ്ഡിലെ ആദിവാസി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ദയാമണി ബിര്‍ള സമരപ്രഖ്യാപന റാലി ഉദ്ഘാടനം ചെയ്യുമെന്നും ഗീതാനന്ദന്‍ അറിയിച്ചു. ആദിവാസികളുടെ ഭൂസമരം ഏറ്റെടുക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. എന്‍.ഡി.എയ്‌ക്കൊപ്പം ചേര്‍ന്ന ആദിവാസി നേതാവ് സി.കെ ജാനുവിനെ മുന്നില്‍ നിര്‍ത്തി സമരം നടത്താനായിരുന്നു ബി.ജെ.പി നീക്കം. ജല്‍സ്വരാജ് അടക്കമുള്ള ജലസംരക്ഷണ പരിപാടികളും മറ്റ് പരിസ്ഥിതി സംരക്ഷണ പരിപാടികളും ഭൂസമരങ്ങളും ഏറ്റെടുത്ത് കൂടുതല്‍ സജീവമാകാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്കിടയില്‍ അവര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഗീതാനന്ദന്റെ പ്രസ്താവന.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍