UPDATES

ബാലേഷ് ബി വി

കാഴ്ചപ്പാട്

ബാലേഷ് ബി വി

ന്യൂസ് അപ്ഡേറ്റ്സ്

ഈ ഉടുപ്പില്‍ അവനും അവളുമില്ല

ഓരോ കാലഘട്ടത്തിന് അനുസരിച്ച് ഓരോ രീതിയിലുള്ള ഫാഷൻ നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തിൽ കൂടി കടന്നു പോകും. ഫാഷൻ എന്ന വാക്കിനോട് എത്ര മുഖം തിരിച്ചാലും നാം ചെയ്യുന്ന ഓരോ പ്രവർത്തികളിലും ഫാഷൻ ഒളിഞ്ഞിരുപ്പുണ്ട് എന്ന വസ്തുത നാം മനസിലാക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. 

ഒരാൾ പുതുതായി അവതരിപ്പിക്കുന്ന ആശയം ‘സ്റ്റൈൽ ‘ ആയും, ആ ആശയത്തെ മറ്റുള്ളവർ പകർത്തുമ്പോൾ അതു ‘ട്രെൻഡ്’ ആയും, അതിലെ പുതിയമട്ട് ലോകം ജീവിത ശൈലിയോട് ചേർത്തുനിർത്തുമ്പോൾ അതു ‘ഫാഷനും’ ആകുന്നു. ലോകത്തിനു ആ ശൈലി മനസിലാക്കും വിധം അവതരിപ്പിക്കാൻ ഇന്ന് ഫാഷൻ ഡിസൈനേഴ്സിനാകുന്നുണ്ട്. 

ഇന്ന് നാം തുണിത്തരങ്ങൾ എടുക്കാൻ പോകുമ്പോൾ, കടയിൽ പല സെക്ഷനുകൾ കാണാൻ കഴിയും. സ്ത്രീകളുടെ ഡ്രെസ് പ്രത്യേകം, പുരുഷന്മാർക്ക്, കുട്ടികൾക്ക് , നൈറ്റ് ഡ്രെസ്സ്, ബീച്ച് ഡ്രെസ്സ്, സ്പോർട്സ്, കാഷ്വൽ അങ്ങനെ പലതായി ഡ്രെസ്സുകൾ തരംതിരിച്ചിട്ടുണ്ടാകും. ഏറ്റവും വലിയ തരം തിരിക്കൽ ലിംഗ അടിസ്ഥാനത്തിലാണ്; ജന്റ്‌സ് & ലേഡീസ്.

ആണും പെണ്ണും തമ്മില്‍ തുല്യത ഉണ്ടാകാന്‍ പാടില്ല എന്ന രീതിയിൽ സമൂഹം അടിച്ചേൽപ്പിക്കുന്ന ഫാഷന്‍റെ ഒരു കറുത്ത പുറമാണ് നാം കാണുന്ന ഡ്രെസ്സ് ഫാഷൻ സെക്ഷനുകൾ. ലിംഗ സമത്വം എത്ര പറഞ്ഞാലും ഡ്രെസ്സ് എടുക്കുമ്പോൾ ഈ ഒരു സമത്വം കാണാറില്ല.

എന്നാൽ ഇതിനൊരു മാറ്റം വരുന്നു എന്നതാണ് ഫാഷന്‍ രംഗത്തെ പുതിയ ചലനങ്ങള്‍ സൂചിപ്പിക്കുന്നത്. പല ഫാഷൻ ഫോർകാസ്റ്റ് ഏജൻസികളും, ഡിസൈനേഴ്‌സും ഇന്ന് ലിംഗ സമത്വത്തിനായുള്ള ഡിസൈൻ അവതരിപ്പിക്കാൻ ശ്രമിക്കുന്നു.

zara ( ത്സാദ – Tsada ) എന്ന ബ്രാൻഡ് ഈ വർഷം ഇറക്കിയ പുതിയ കളക്ഷൻ ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘Ungendered ‘ എന്ന കളക്ഷനിൽ unisex ടീഷർട്സ് , ട്രാക്ക് സ്യൂട്ട്, ജീൻസ് എന്നിവ ഉൾപ്പെടുത്തിയാണ് zara ചരിത്രം സൃഷ്ടിച്ചത്.

എന്നാൽ ‘Mother’ എന്ന ബ്രാൻഡ് ഒരു പടി കൂടി മുന്നിൽ വന്നു ഒരു പുതിയ ആശയം അവതരിപ്പിക്കുന്നു. #LoveYourOther  എന്ന ഹാഷ് ടാഗോട്‌ കൂടി പുതിയ കളക്ഷൻ അവർ ഇറക്കിയിരിക്കുന്നു. ഈ കളക്ഷന്റെ പ്രത്യേകത ഇതു ലിംഗസമത്വത്തിനു വേണ്ടിയുള്ള കളക്ഷൻ ആണെന്നതാണ്. ആണെന്നോ, പെണ്ണെന്നോ, മറ്റു ലിംഗക്കാരെന്നോ ഭേദമില്ലാതെ ആർക്കും വാങ്ങാൻ സാധിക്കുന്ന ഡ്രെസ്സ്. നമ്മൾ ലിംഗ അടിസ്ഥാനത്തിലല്ല സ്‌നേഹിക്കേണ്ടത് എന്നാണ് ‘Mother’ പറയുന്നത്. 

‘Mother’ മാത്രമല്ല ’69’ എന്ന ബ്രാൻഡും ഇതേ പോലെ വ്യത്യസ്ഥ ആശയവുമായി കടന്നു വരുന്നവർ ആണ്. ‘നോൺ-ജൻഡർ, നോൺ-ഡെമോഗ്രാഫിക് ‘കളക്ഷൻ  ഡിസൈൻ ചെയ്യുന്നവർ ആണ് ’69’. 

ഏത് ജൻഡർ ഉപയോഗിക്കേണ്ട ഡ്രെസ്സ് ആണ് എന്നു സൂചന തരാതെ ഡിസൈൻ ചെയ്യുന്ന രീതിയാണ് നോൺ ജൻഡർ. ആ ഡ്രെസ്സുകളുടെ പാറ്റേൺ ഏത് ശരീര ഘടനയ്ക്കും പാകമാകുന്ന തരത്തിൽ ആയിരിക്കും.

ഒരു രാജ്യത്തെയോ സ്ഥലത്തെയോ ഒരു സംസ്കാരത്തെയോ ഒരു ജനതയെയോ മാത്രം ഉൾക്കൊള്ളാതെ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലുള്ളതാണ് നോൺ ഡെമോഗ്രാഫിക്   ഡിസൈൻസ്. സാധരണ ബ്രാൻഡുകൾ പുതിയ ഡിസൈൻസ് മാർക്കറ്റിൽ ഇറക്കുമ്പോൾ ആ മാർക്കറ്റിനു അല്ലെങ്കിൽ ആ രാജ്യത്തിനോ സ്ഥലത്തിനോ മാത്രം അനുയോജ്യമായ ഡിസൈൻസ് ആയിരിക്കും കൂടുതൽ  ഇറക്കുക. എന്നാൽ ഒരു സ്ഥലത്തെ മാത്രം കേന്ദ്രികരിക്കാതെ ഇറക്കുന്ന ഡിസൈൻസ് എല്ലാ മനുഷ്യ ജീവനുകളുടേയും തുല്യതയും സ്നേഹവും പ്രത്യക്ഷത്തില്‍ തന്നെ എടുത്ത് കാണിക്കുന്നു. 

ഇന്നത്തെ ലോകത്ത് ഏറ്റവും ഗൌവതരമായ പ്രശ്നങ്ങളില്‍ ഒന്നാണ് ലിംഗ വിവേചനം. അവരും നമ്മളും ഒന്നാണ് എന്ന തോന്നൽ ഓരോത്തരുടേയും വസ്ത്രധാരണത്തിൽ നിന്നു തന്നെ ഉയര്‍ന്നുവരണം. മാറുന്ന ഫാഷൻ ലോകം നന്മയുടേത് കൂടിയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബാലേഷ് ബി വി

ബാലേഷ് ബി വി

പ്രമുഖ ടെക്സ്റ്റൈല്‍ എക്സ്പോര്‍ട്ട് കമ്പനിയില്‍ ടെക്സ്റ്റൈല്‍ ഡിസൈനറും ഫാഷന്‍ അനലിസ്റ്റുമാണ് ബാലേഷ് ബി വി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്സ്റ്റൈല്‍ ഡിസൈനില്‍ നിന്ന് ബിരുദം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍