UPDATES

ഒരു പെണ്‍കുട്ടി ‘നോ’ എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ‘നോ’ എന്ന് തന്നെയാണ്; മോദി സർക്കാരിന്റെ നല്ല ചില തീരുമാനങ്ങൾ

സ്വവര്‍ഗ്ഗ ലൈംഗികതയുടെ നിയമസാധുത തുറന്ന ചോദ്യമായി തുടരുമ്പോഴാണ് ലിംഗ വാര്‍പ്പുമാതൃകകളെ തള്ളിക്കളയുന്ന പഠന സാമഗ്രികള്‍ ആരോഗ്യ മന്ത്രാലയം ഇറക്കിയത് എന്നതാണ് ശ്രദ്ധേയം

തെറ്റായ ആശയവിനിമയം മൂലം സര്‍ക്കാരുകളുടെ പല നല്ല പദ്ധതികളും പരാജയപ്പെടാറുണ്ട് എന്നത് സുവിദിതമാണ്. ഒരിക്കല്‍ ത്രിപുരയിലെ ആരോഗ്യമന്ത്രാലയം മലേറിയ എങ്ങനെ തടയാം എന്നതിനെ കുറിച്ച് ബംഗാളിയില്‍ എഴുതിയ പോസ്റ്ററുകള്‍ സംസ്ഥാനത്തിന്റെ ആദിവാസി മേഖയിലെമ്പാടും പതിച്ചു. ബംഗാളി ഭാഷ ആദിവാസികള്‍ എഴുതുകയോ സംസാരിക്കുകയോ ചെയ്യാത്തതിനാല്‍ ആ മേഖലയില്‍ ഒരു ആശയവിനിമയ ഉപോധിയായി ആ ഭാഷ ഉപയോഗിച്ചത് ഒരു വലിയ പിഴവായിരുന്നു. ജില്ലയില്‍ മലേറിയ ബാധിതരായി വലിയ തോതില്‍ മരണം സംഭവിച്ചു എന്നതായിരുന്നു ഇതിന്റെ അന്തിമഫലം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു പദ്ധതി വിജയിക്കുന്നതിന് മികച്ച സന്ദേശം നല്‍കുക എന്നത് നിര്‍ണായകമാണ്.

കൗമാരതുല്യത പ്രബോധകര്‍ക്കുള്ള (Saathiya) അദ്ധ്യയനോപകരണങ്ങള്‍ തയ്യാറാക്കിയപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം കണക്കിലെടുത്തു എന്നതാണ് നല്ല വാര്‍ത്ത. പലര്‍ക്കും ഇതൊരു അത്ഭുതമായി തോന്നാമെങ്കിലും, കൗമാരകാലത്ത് സ്വലിംഗത്തില്‍ പെട്ടവരോടോ എതിര്‍ ലിംഗത്തില്‍ പെട്ടവരോടോ ‘ആകര്‍ഷണം തോന്നുന്നതില്‍’ കുഴപ്പമൊന്നുമില്ലെന്ന് അതില്‍ പറയുന്നു. അത്തരത്തിലുള്ള എല്ലാ ബന്ധങ്ങളുടെയും നിര്‍ണായക കാഴ്ചപ്പാട് പരസ്പര ബഹുമാനത്തിന്റെയും ഉഭയസമ്മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും അത് പറയുന്നു.

ഈ ആശയവിനിമയം ഒരാളെ അത്ഭുതപ്പെടുത്തുന്നത് എന്തുകൊണ്ടായിരിക്കും? നീതിസംവിധാനത്തെ സംബന്ധിച്ചിടത്തോളം സ്വവര്‍ഗ്ഗ ലൈംഗികതയുടെ നിയമസാധുത തുറന്ന ചോദ്യമായി തുടരുന്നു എന്ന് മാത്രമല്ല ഈ വിഷയത്തിലുള്ള അപര്യാപ്തമായ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടുമില്ല.

അദ്ധ്യയന സാമഗ്രിയില്‍ മറ്റ് നിര്‍ണായക ചിന്തകള്‍ കൂടിയുണ്ട്: ‘ഇത്തരം ബന്ധങ്ങളുടെ അടിസ്ഥാനം പരസ്പര സമ്മതവും വിശ്വാസവും സുതാര്യതയും ബഹുമാനവും ആണെന്ന് കൗമാരക്കാര്‍ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത്തരം വികാരങ്ങളുള്ള ഒരാളോട് അത് തുറന്ന് സംസാരിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെങ്കിലും അത് മാന്യമായ രീതിയിലായിരിക്കണം… ഒരു പെണ്‍കുട്ടി ‘വേണ്ട’ എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ‘വേണ്ട’ എന്ന് തന്നെയാണെന്ന് ആണ്‍കുട്ടികള്‍ മനസിലാക്കണം.’

കൗമാരതുല്യത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇത് സംസ്ഥാനങ്ങളിലേക്ക് അയച്ചുകൊടുക്കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്രം. യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ സഹായത്തോടെ തയ്യാറാക്കിയ പഠനസഹായിയില്‍, മാനസിക ആരോഗ്യം എന്ന വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ കരയുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്നും ‘സ്‌ത്രൈണ സ്വഭാവമുള്ള ആണ്‍കുട്ടി’ എന്നും ‘ആണത്തമുള്ള പെണ്‍കുട്ടി’ എന്നും മറ്റുമുള്ള വര്‍ഗ്ഗീകരണം അനുചിതമാണെന്നും പറഞ്ഞുകൊണ്ട്, ലിംഗ വാര്‍പ്പുമാതൃകകളെ അത് തള്ളിക്കളയുന്നതായും ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് ഒരു പുരോഗമനപരമായ മുന്നോട്ട് പോക്കാണ്. ഈ പഠന സാമഗ്രികള്‍ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവും എന്ന് തന്നെ കരുതാം. കൂടുതല്‍ പ്രധാനമായി, ഇതില്‍ നിരവധി നല്ല കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും അവര്‍ക്ക് സദാചാരപരമായി ഉൾക്കൊള്ളാൻ സാധിച്ചില്ലേക്കില്ല എന്നതിനാൽ ഇതിന്റെ പ്രചാരണം മുടക്കാന്‍ പല കോണുകളില്‍ നിന്നുള്ള സദാചാര പോലീസുകാര്‍ രംഗത്ത് വരുന്നില്ല എന്ന് ഉറപ്പോക്കേണ്ടതുമുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍