UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ജനറല്‍ ഡഗ്ലസ് ടോക്കിയോവില്‍, കാസ്‌ട്രോ ന്യുയോര്‍ക്കില്‍

Avatar

1945 സെപ്തംബര്‍ 18
ജനറല്‍ ഡഗ്ലസ് ടോക്കിയോവില്‍

സഖ്യസേനയിലെ ഉന്നതനായിരുന്ന ജനറല്‍ ഡഗ്ലസ് മാക് ആര്‍തര്‍ 1945 സെപ്തംബര്‍ 18 ന് ടോക്കിയോവില്‍ എത്തി. ജപ്പാന്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ കനത്ത പരാജയം നേരിട്ടുനില്‍ക്കുന്ന സമയാണ്. ജപ്പാന്റെ സൈനിക പുനഃരേകീകരണമായിരുന്നു ജനറലിന്റെ പ്രധാന്യ ഉത്തരവാദിത്വം.

തെക്കന്‍ പസഫിക്കിലെ ഉത്തവാദിത്വമുണ്ടായിരുന്ന ജനറല്‍ ഡഗ്ലസിനെ യുദ്ധാനന്തര ജപ്പാനിലേക്ക് നിയോഗിക്കുന്നത് തന്നെ ഏഷ്യന്‍ ശക്തിയായിരുന്ന ആ രാജ്യത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

ഫിലിപ്പിയന്‍സിലെ സൈനിക നേതൃത്വം വഹിച്ചുകൊണ്ട് പൗരസ്ത്യ ഏഷ്യന്‍ രാജ്യങ്ങളിലായി ദീര്‍ഘനാള്‍ ജനറല്‍ ഡഗ്ലസ് സേവനം ചെയ്തിരുന്നു.

1960 സെപപ്തംബര്‍ 18
കാസ്‌ട്രോ ന്യുയോര്‍ക്കില്‍

ശീതയുദ്ധം അതിന്റെ മൂര്‍ദ്ധന്യതയില്‍ നില്‍ക്കുന്ന സമയം. ഫിഡല്‍ കാസ്‌ട്രോ അമേരിക്കയില്‍ എത്തുന്നു. 1960 സെപ്തംബര്‍ 18 നാണ് കാസ്‌ട്രോയും ക്യൂബന്‍ പ്രതിനിധികളും ന്യുയോര്‍ക്കില്‍ എത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ പൊതു സഭയില്‍ പങ്കെടുക്കാനായാണ് കാസ്‌ട്രോ അമേരിക്കയില്‍ എത്തുന്നത്. കാസ്‌ട്രോയുടെ വരവിനെതിരെ അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളുയര്‍ന്നു. കാരണം ഈ സമയം ക്യൂബയും അമേരിക്കയും തമമ്മിലുള്ള ബന്ധം അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലായിരുന്നു.

കാസ്‌ട്രോയും സംഘവും താമസിച്ചിരുന്നത് ഹാര്‍ലെമ്മിലുള്ള തെരേസ ഹോട്ടലിലായിരുന്നു. അവിടെ വച്ച് അദ്ദേഹം വിവിധ ആഫ്രിക്കന്‍-അമേരിക്കന്‍ നേതാക്കളുമായി സംസാരിച്ചു. സെപ്തംബര്‍ 26 ന് കാസ്‌ട്രോ യു എന്‍ പൊതുസഭയെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. യു എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം അമേരിക്കയെ നേരിട്ട് ആക്രമിച്ചു. ഈ പ്രസംഗം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നിര്‍ണ്ണായക സംഭവമായിരുന്നു.

കാസ്‌ട്രോയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ 1961ല്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി ക്യൂബയില്‍ നടന്ന ബേ ഓഫ് പിഗ്സ് ആക്രമണത്തിന് ഉത്തരവിട്ടു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തിയ്യതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍