UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഹിഡന്‍ബര്‍ഗ് ലൈനും ഗാന്ധിജിയുടെ നിരാഹാരവും

Avatar

1916 സെപ്തംബര്‍ 16 
ഹിഡന്‍ബര്‍ഗ് ലൈന്‍

ജര്‍മ്മന്‍ സേനയുടെ അധിപനായി 1916 ഓഗസ്റ്റ് 16 ന് ജനറല്‍ പോള്‍ വാന്‍ ഹിഡന്‍ബര്‍ഗ് ചുമതലയേറ്റു. എറിക് വാന്‍ ഫോള്‍ക്കന്‍ഹന്റെ സ്ഥാനത്താണ് ഹിഡന്‍ബര്‍ഗ് അവരോധിതനാകുന്നത്. സ്ഥാനമേറ്റെടുത്ത് ഒരു മാസത്തിനുശേഷം ഹിഡന്‍ബര്‍ഗ് ആദ്യമായി ഉത്തരവിട്ടത് ജര്‍മ്മന്‍ സേനയുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനായിരുന്നു. ഇതിന്റെ ഭാഗമായി ഫ്രാന്‍സിന്റെ വടക്കന്‍ തീരങ്ങള്‍ തൊട്ട് ഫ്രാന്‍സിന്റെയും ബല്‍ജിയത്തിന്റെയും അതിര്‍ത്തിയിലുള്ള വെര്‍ഡന്‍ വരെയുള്ള പ്രദേശത്ത് ശക്തമായൊരു സുരക്ഷാകോട്ട ഹിഡന്‍ബര്‍ഗിന്റെ ഉത്തരവിനാല്‍ തീര്‍ക്കപ്പെട്ടു.  ഈ സുരക്ഷാമേഖല ഒന്നാംലോക മഹായുദ്ധകാലത്തെ ജര്‍മ്മനിയുടെ അവസാനത്തെ പ്രതിരോധ മേഖലയായി മാറിയത് ചരിത്രം.

ഈ സുരക്ഷാമേഖല അറിയപ്പെട്ടിരുന്നത് സീഗ്‌ഫ്രൈഡ് ലൈന്‍ എന്നായിരുന്നു. ബ്രിട്ടീഷുകാര്‍ ഇതിനെ ഹിഡന്‍ബര്‍ഗ് ലൈന്‍ എന്നും വിളിച്ചു. 1917 ഫെബ്രുവരിയില്‍ ഈ പ്രതിരോധമേഖലയില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു ജര്‍മ്മനിക്ക്. പിന്മാറ്റ സമയത്ത് ഇങ്ങോട്ടു പ്രവേശിക്കാനുള്ള മാര്‍ഗ്ഗങ്ങളെല്ലാം തകര്‍ത്തുകളായാന്‍ ജര്‍മ്മന്‍ സേന മറന്നില്ല.

എന്നാലും സഖ്യകക്ഷികളുടെ മുന്നേറ്റം അതുകൊണ്ട് തടയാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. 1918 സെപ്തംബറില്‍ സഖ്യസേന ഹിഡന്‍ബര്‍ഗ് ലൈനില്‍ പ്രവേശിക്കുക തന്നെ ചെയ്തു.

1932 സെപ്തംബര്‍ 16
യേര്‍വാഡ ജയിലില്‍ ഗാന്ധിജിയുടെ നിരാഹാരസമരം

ബോംബെയ്ക്ക് സമീപമുള്ള യേര്‍വാഡ ജയിലില്‍ തടവിലായിരുന്ന ഗാന്ധിജി 1932 സെപ്തംബര്‍ 16 ന് ജയിലിനുള്ളില്‍ മരണംവരെയുള്ള നിരാഹാര സത്യഗ്രഹം ആരംഭിച്ചു. ജാതിയടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് സംവിധാനം മാറ്റാനുള്ള ബ്രിട്ടീഷ് തീരുമാനത്തിനെതിരായിട്ടായിരുന്നു ആ നിരാഹാര സത്യഗ്രഹം ഗാന്ധിജി ആരംഭിച്ചത്.

സത്യഗ്രഹം ഗാന്ധിയുടെ ശക്തിയേറിയൊരു ആയുധമായിരുന്നു. തന്റെ ആവശ്യങ്ങള്‍ കുറ്റകരമല്ലാത്ത മാര്‍ഗത്തിലൂടെ അവതരിപ്പിക്കുക എന്നതായിരുന്നു ഈ സമര മാര്‍ഗത്തിലൂടെ ഗാന്ധി ഉദ്ദേശിച്ചിരുന്നത്. അംഹിസാ മാര്‍ഗ്ഗത്തിലൂടെയുള്ള നിയമ ലംഘനമായിരുന്നു മരണംവരെയുള്ള സത്യഗ്രഹങ്ങള്‍ അനുഷ്ഠിക്കുന്നതിലൂടെ ഗാന്ധി നടത്തിയതും.


യേര്‍വാഡയില്‍ അദ്ദേഹം അനുഷ്ഠിച്ച സത്യഗ്രഹം ഒരാഴ്ച നീണ്ടു നിന്നു. ആ സമരത്തിനൊടുവില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് ജാതി തിരിച്ചുള്ള വോട്ടിംഗ് സംവിധാനം ഉപേക്ഷിക്കേണ്ടതായി വന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തിയ്യതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍