UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓസ്‌ത്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍: സെറീനയെ കെര്‍ബര്‍ അട്ടിമറിച്ചു

അഴിമുഖം പ്രതിനിധി

ഓസ്‌ത്രേലിയന്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്ല്യംസിനെ അട്ടിമറിച്ച് ആഞ്ജലിക് കെര്‍ബര്‍ കിരീടം നേടി. 1999-ല്‍ സ്റ്റെഫി ഗ്രാഫിനുശേഷം ഓസ്‌ത്രേലിയന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ജര്‍മ്മന്‍കാരിയാണ് കെര്‍ബര്‍.

മെല്‍ബണ്‍ പാര്‍ക്കില്‍ ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ സെറീനയെ 6-4, 6-3, 6-4 എന്ന സ്‌കോറിനാണ് കെര്‍ബര്‍ പരാജയപ്പെടുത്തിയത്. ഫൈനലില്‍ വിജയിച്ചിരുന്നുവെങ്കില്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ എണ്ണത്തില്‍ സ്റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ വീനസിന് ആകുമായിരുന്നു. 22 കിരീടങ്ങളാണ് സ്റ്റെഫി നേടിയിട്ടുള്ളത്.

ടൂര്‍ണമെന്റില്‍ ഏഴാം സീഡായിരുന്ന കെര്‍ബറിന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം വിജയമാണിത്. ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്തുള്ള കെര്‍ബറിനെ മികച്ച ഫോമിലുള്ള സെറീന വളരെ എളുപ്പത്തില്‍ പരാജയപ്പെടുത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്.

സെറീന 23 തെറ്റുകള്‍ വരുത്തിയപ്പോള്‍ കെര്‍ബര്‍ 6-4-ന് ആദ്യ സെറ്റ് നേടി. ഈ ടൂര്‍ണമെന്റില്‍ ആദ്യമായിട്ടായിരുന്നു സെറീന ഒരു സെറ്റ് വിട്ടു കൊടുക്കുന്നത്. അതിന്റെ പ്രതിഫലനം സെറീനയുടെ കോര്‍ട്ടിലെ പെരുമാറ്റത്തിലും ഉണ്ടായി. ഗ്രാന്‍ഡ് സ്ലാം ഫൈനലുകളിലെ ആദ്യ സെറ്റിലെ വിജയ, പരാജയങ്ങള്‍ സെറീന കരിയറിലെ നിര്‍ണായകമാണ്. ആദ്യ സെറ്റ് നേടിയ 19 ഫൈനലുകളിലും അവര്‍ കപ്പുയര്‍ത്തി. എന്നാല്‍ ആദ്യ സെറ്റ് നഷ്ടമായതില്‍ 2-4 എന്നതാണ് നില.

വിജയ പ്രതീക്ഷയുമായി ഇറങ്ങിയ സെറീനയ്ക്ക് കടുത്ത പ്രതിരോധമാണ് കെര്‍ബറില്‍ നിന്ന് നേരിടേണ്ടി വന്നത്.

ആദ്യ സെറ്റ് നഷ്ടമായതിന്റെ വാശിയില്‍ കളിച്ച സെറീന രണ്ടാം സെറ്റ് 6-3-ന് നേടി. രണ്ടാം സെറ്റില്‍ തെറ്റുകള്‍ കുറച്ചു കൊണ്ടുവരാനും സെറീനയ്ക്കായി. അഞ്ചു തെറ്റുകള്‍ മാത്രമാണ് വരുത്തിയത്. അതേസമയം കെര്‍ബറിന്റേത് ഏഴാകുകയും ചെയ്തു.

നിര്‍ണായകമായ മൂന്നാം സെറ്റില്‍ 2-0-ന്റെ ലീഡ് കെര്‍ബര്‍ നേടിയെങ്കിലും വില്ല്യംസ് തിരിച്ചടിച്ച് 2-2-ന് സമനില പിടിച്ചു. എങ്കിലും സെറ്റിലെ അന്തിമഫലം 6-4 എന്ന നിലയില്‍ കെര്‍ബര്‍ക്ക് ഒപ്പം നിന്നു.

2011-ലാണ് കെര്‍ബര്‍ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് എത്തുന്നത്. ലോക റാങ്കിങില്‍ 92-ാം സ്ഥാനത്തായിരുന്ന അവര്‍ യു എസ് ഓപ്പണിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു. അടുത്തഏതാനും വര്‍ഷത്തിനിടെ അവര്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തുകയും ചെയ്തു. 2012-ല്‍ അഞ്ചാം സ്ഥാനത്ത് എത്തിയതാണ് അവരുടെ കരിയറിലെ മികച്ച റാങ്കിങ്. എന്നാല്‍ ഓസ്‌ത്രേലിയന്‍ ഓപ്പണിലെ അട്ടിമറി വിജയം അവരെ ലോക റാങ്കില്‍ രണ്ടാമത് എത്തിക്കുമെന്ന് കരുതുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍