UPDATES

വിദേശം

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ തലവെട്ടി നില്‍ക്കുന്ന ട്രംപ്: കാര്‍ട്ടൂണ്‍ വിവാദത്തില്‍

ജര്‍മ്മന്‍ മാസികയായ സ്പീജല്‍ ആണ്‌ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ തലവെട്ടി നില്‍ക്കുന്നതായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ വിവാദത്തില്‍. അമേരിക്ക ഒന്നാമത് എന്ന ക്യാപ്ഷനോടെയാണ് ജര്‍മ്മന്‍ മാസികയായ സ്പീജല്‍ ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ തലവെട്ടി ചോരയൊലിക്കുന്ന കത്തിയുമായി നില്‍ക്കുന്ന ട്രംപിനൊണ് കാര്‍ട്ടൂണില്‍ ചീത്രീകരിക്കുന്നത്. 1980ല്‍ ക്യൂബന്‍ അഭയാര്‍ത്ഥിയായി അമേരിക്കയിലെത്തിയ എഡല്‍ റോഡ്രിഗസാണ് വിവാദ കാര്‍ട്ടൂണ്‍ വരച്ചത്. ജര്‍മ്മനിയില്‍ നിന്നുള്‍പ്പെടെ ഇതേക്കുറിച്ച് വിമര്‍ശനം ഉയര്‍ന്നു. അമേരിക്കയില്‍ നടക്കുന്നത് ജനാധിപത്യത്തിന്റെ കഴുത്തറക്കലാണെന്നും തന്റെ കാര്‍ട്ടൂണില്‍ അതാണ് വ്യക്തമാക്കുന്നതെന്നും എഡല്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍