UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: കോക്കോസ് യുദ്ധത്തില്‍ ജര്‍മ്മന്‍ കപ്പല്‍ തകരുന്നു, നോറഡ് സംവിധാനത്തില്‍ സാങ്കേതിക പിഴവ്

Avatar

1914 നവംബര്‍ 9
കോക്കോസ് യുദ്ധത്തില്‍ ജര്‍മ്മന്‍ കപ്പല്‍ തകരുന്നു

ഡ്രെസ്‌ഡെന്‍ ക്ലാസ് ലൈറ്റര്‍ ക്രൂയിസറായ ജര്‍മ്മനിയുടെ യുദ്ധക്കപ്പലായ എസ് എം എസ് എംഡെന്‍ 1914 നവംബര്‍ 9 ന് കോക്കോസ് യുദ്ധത്തിന്റെ ഭാഗമായി ആസ്‌ട്രേലിയന്‍ കപ്പലായ എച്ച്എംഎഎസ് സിഡ്‌നിയുടെ ആക്രമണത്തില്‍ തകര്‍ന്നു. 10,10.5 സിഎം തോക്കുകളും രണ്ട് ടോര്‍പ്പിഡോ ട്യൂബുകളും സഹിതം കരുത്തരാര്‍ന്നതായിരുന്നു എംഡെന്‍.

ആസ്‌ട്രേലിയന്‍ കപ്പലിനാല്‍ തകര്‍ക്കപ്പെടുന്നതിന് മുമ്പ് പല വിജയങ്ങളും സ്വന്തംപേരില്‍ കുറച്ചിരുന്നു എംഡെന്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ ഒരു റഷ്യന്‍ കപ്പലിനെ പിടികൂടാനും മറ്റൊരു റഷ്യന്‍ ക്രൂയിസറായ ഷെമ്ചൂഗിനെ മുക്കിക്കളയാനും എംഡെന് സാധിച്ചിരുന്നു. ആസ്‌ട്രേലിയന്‍ കപ്പലിന്റെ ആക്രമണത്തില്‍ തകര്‍ന്ന എംഡെനിലുണ്ടായിരുന്ന 113 പേരും അന്ന് കൊല്ലപ്പെട്ടിരുന്നു.

1979 നവംബര്‍ 9
നോറഡിന് തെറ്റായ സന്ദേശം ലഭിക്കുന്നു

അണ്വായുധാക്രമണത്തിനെതിരെയുള്ള പ്രതിരോധ സംവിധാനമെന്ന നിലയില്‍ യുഎസ്-കനേഡിയന്‍ സംയുക്ത സംരഭമായി 1950 ല്‍ സ്ഥാപിതമായ നോര്‍ത്ത് അമേരിക്കന്‍ എയര്‍ ഡിഫന്‍സ് കമാന്‍ഡ് അഥവ നോറഡിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് 1979 നവംബര്‍ 9 ന് ഒരു അപായ മണി മുഴങ്ങി. ഇതേത്തുടര്‍ന്ന് നോറഡ് പെട്ടെന്നു തന്നെ പ്രത്യാക്രമണത്തിന് തയ്യാറെടുത്തു. യു എസിന്റെ ഫൈറ്റര്‍ വിമാനങ്ങള്‍ അണ്വായുധങ്ങള്‍ സംഭരിച്ച് തങ്ങളുടെ സഖ്യസേനയുമായി ചേര്‍ന്ന് ശത്രുവിനെ നേരിടാനായി ഒത്തുചേര്‍ന്നു.

പക്ഷെ പിന്നീടാണ് മനസ്സിലായത് ഇത് സാങ്കേതിക തകരാറുമൂലം മുഴങ്ങിയൊരു തെറ്റായ അപായ മണിയായിരുന്നുവെന്ന്. ഇതുകൂടാതെ 1980 ജൂണിലും ഇതേപോലെ രണ്ടുതവണ തെറ്റായ അപായമണികള്‍ മുഴങ്ങുകയുണ്ടായി. ഇതേത്തുടര്‍ന്ന് ഈ നോറഡിനെ ഉടച്ചുവാര്‍ക്കേണ്ടതായി വന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍