UPDATES

വായിച്ചോ‌

ഹൈജാക്ക് ചെയ്യപ്പെട്ടെന്ന സംശയത്തില്‍ ഇന്ത്യന്‍ യാത്രവിമാനത്തിന് ജര്‍മ്മന്‍ യുദ്ധവിമാനത്തിന്റെ സുരക്ഷാ അകമ്പടി

മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സിനായിരുന്നു ജര്‍മ്മന്‍ വ്യോമസേനയുടെ അകമ്പടിയുണ്ടായത്

ഇന്ത്യന്‍ യാത്രവിമാനത്തിന്റെ ആശയവിനിമയ ബന്ധം നഷ്ടമായതിനെ തുടര്‍ന്ന് ഹൈജാക്ക് ചെയ്യപ്പെട്ടെന്ന സംശയത്തില്‍ ജര്‍മ്മന്‍ യുദ്ധവിമാനങ്ങള്‍ സുരക്ഷാ അകമ്പടി സേവിച്ചു. ദിശയറിയാതെ കുഴപ്പത്തിലായ വിമാനത്തിന് ഇവര്‍ രക്ഷകരാവുകയും ചെയ്തു. മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സിനായിരുന്നു ജര്‍മ്മന്‍ വ്യോമസേനയുടെ അകമ്പടിയുണ്ടായത്.

ജര്‍മ്മനിയുടെ അകാശ പരിധിയില്‍ വരുന്ന ഭാഗത്താണ് ജെറ്റ് എയര്‍വേയ്‌സിന്റെ 9W 118 വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്. സ്ലൊവോക്യന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് പ്രാഗിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് വിമാനത്തിന്റെ നിയന്ത്രണം കൈമാറുന്നതിനിടെയാണ് 330 യാത്രക്കാരും 15 ജീവനക്കാരുമടങ്ങിയ ബോയിംഗ് 777 വിമാനവുമായുള്ള ബന്ധം നഷ്ടമായത്.

തുടര്‍ന്ന് സിഗ്നല്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ വിമാനം ജര്‍മ്മന്‍ വിമാനങ്ങളെ പിന്തുടര്‍ന്നു. ജെറ്റ് എയര്‍വേയ്‌സിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതിന് ശേഷമാണ് ജര്‍മ്മന്‍ യുദ്ധവിമാനങ്ങല്‍ മടങ്ങിയത്. ഫെബ്രുവരി 14-ന് നടന്ന സംഭവം പുറത്തു വരുന്നത് ഇന്നലെയാണ്.

ജര്‍മ്മന്‍ വ്യോമസേനയുടെ ആകാശത്തെ അകമ്പടിയുടെ വീഡിയോ ദൃശ്യങ്ങല്‍ എവിയേഷന്‍ ഹെറാള്‍ഡ് എന്ന വെബ്‌സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്. പൈലറ്റ് തെറ്റായ ഫ്രീക്വന്‍സി ഉപയോഗിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്- https://goo.gl/SrveEc ,  https://goo.gl/m0yt6I

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍