UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ബര്‍ലിന്‍ വിഭജനവും എച്ച് ടി-2വിന്‍റെ ആകാശ സഞ്ചാരവും

Avatar

1961 ആഗസ്ത് 13
ബര്‍ലിന്‍ വിഭജിക്കപ്പെടുന്നു

രണ്ടാം ലോക മഹായുദ്ധത്തില്‍ അപമാനകരമായ തോല്‍വി ഏറ്റുവാങ്ങിയ ജര്‍മ്മനിയില്‍ സോവിയറ്റ് യൂണിയന്‍, അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ നിയന്ത്രണം ഉറപ്പിക്കുകയുണ്ടായി. 1961 ആഗസ്റ്റ്13 നാണ് ബര്‍ലിനെ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കുന്നത്. കിഴക്കന്‍ ബര്‍ലിന്റെ അധികാരം സോവിയറ്റ് യൂണിയനും പടിഞ്ഞാറന്‍ ഭാഗം മറ്റു രാജ്യങ്ങളും നിയന്ത്രണത്തില്‍ വച്ചു.

1960 കളോടെ തന്നെ കിഴക്കന്‍ ബര്‍ലിനില്‍ നിന്ന ആളുകള്‍ ജോലിതേടിയും മറ്റും പടിഞ്ഞാറന്‍ ബര്‍ലിനിലേക്ക് പലായനം ചെയ്യാന്‍ ആരംഭിച്ചിരുന്നു. ഈ കൂട്ടപ്പലായനം തടയാന്‍ സോവിയറ്റ് സേന ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ഒടുവില്‍ ജനങ്ങളുടെ പലായനത്തെ പൂര്‍ണമായി തടയുക എന്ന ലക്ഷ്യത്തോടെ 1961 ആഗസ്ത് 13 അര്‍ദ്ധരാത്രിക്കു ശേഷം സോവിയറ്റ് സേന മുള്ളുകമ്പികളും ഇഷ്ടികകളും കൊണ്ട് കിഴക്കന്‍ ബര്‍ലിനും പടിഞ്ഞാറന്‍ ബര്‍ലിനും ഇടയില്‍ ഒരു വേലി തീര്‍ത്തു. അതേ മാസം തന്നെ കമ്യൂണിസ്റ്റ് നേതാവായിരുന്ന വാള്‍ട്ടര്‍ ഉല്‍ബ്രിട്ട് ബര്‍ലിന്‍ അതിര്‍ത്തി അടയ്ക്കാന്‍ നിര്‍ദ്ദേശവും നല്‍കി. അതോടെ രണ്ട് പ്രദേശങ്ങള്‍ക്കും ഇടയില്‍ തീര്‍ക്കപ്പെട്ട പ്രതിബന്ധം ബര്‍ലിന്‍ മതില്‍ എന്നറിയപ്പെടാന്‍ തുടങ്ങി.

വിഭജനം കൊണ്ട് ഒരു നഗരത്തിന് മേല്‍ കളങ്കം വീഴ്ത്തിയ ഈ മതില്‍ ശീതയുദ്ധത്തിന്‍റെ പ്രതീകമായി മാറുകയായിരുന്നു. സോവിയറ്റ് യൂണിയന്റെ ശക്തി ക്ഷയിച്ചു തുടങ്ങുന്ന 1980 കളോടെ ബര്‍ലിന്‍ മതിലിനും ഉലച്ചില്‍ വന്നു തുടങ്ങിയിരുന്നു. 1989 നവംബര്‍ 9 ന് പൂര്‍വ്വ-പശ്ചിമ ബര്‍ലിന്‍ നിവാസികള്‍ തങ്ങള്‍ക്കിടയിലുള്ള ഈ പ്രതിബന്ധം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ശീതയുദ്ധം തീവ്രമായതോടെ അത് ജര്‍മ്മനിയുടെ പുനരൈക്യത്തിലേക്കും വഴിവച്ചു. 1990 ഒക്‌ടോബര്‍ 3 ന് വേര്‍തിരിവുകള്‍ ഇല്ലാതായി ജര്‍മ്മനി ഒന്നായി.

1951 ആഗസ്ത് 13
എയര്‍ക്രാഫ്റ്റ് എച്ച്.ടി-2 വിന്റെ ആദ്യ പറക്കല്‍

1948ല്‍ ഇന്ത്യ തങ്ങളുടെ ആദ്യത്തെ എയര്‍ക്രാഫ്റ്റ് വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷം ക്യാപ്റ്റന്‍ ജമേഷ് കയോബാദ് മുന്‍ഷി (ജിമ്മി) ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് രൂപകല്‍പ്പന ചെയ്ത ഹിന്ദുസ്ഥാന്‍ ട്രെയിനര്‍-2 മോഡലിലുള്ള ആദ്യ എയര്‍ക്രാഫ്റ്റ് പറപ്പിച്ചു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ ടെസ്റ്റ് പൈലറ്റ് ആയിരുന്നു ജിമ്മി.

1951 ആഗസ്ത് 5നായിരുന്നു ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത എച്ച്.ടി-2 എയര്‍ക്രാഫ്റ്റ് ആദ്യ പരീക്ഷണ പറക്കല്‍ നടത്തിയത്. ഈ പറക്കലില്‍ 40 മിനിട്ടോളം എച്ച്.ടി-2 ആകാശത്ത് ചെലവിട്ടു.
പരീക്ഷണ പറക്കല്‍ വിജയമായതോടെ പൊതുജന സമക്ഷം എയര്‍ക്രാഫ്റ്റ് അവതരിപ്പിക്കാന്‍ എച്ച്.എ.എല്‍ തീരുമാനിച്ചു. തദ്ദേശിയമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ആദ്യത്തെ എച്ച്.ടി-2 എയര്‍ക്രാഫ്റ്റ് 1951 ആഗസ്ത് 13നാണ് പൊതുവേദിയെ സാക്ഷി നിര്‍ത്തി ആകാശ സഞ്ചാരം നടത്തുന്നത്. ഈ പ്രകടനത്തിന് സാക്ഷ്യം വഹിക്കാന്‍ പില്‍ക്കാലത്ത് ഇന്ത്യയുടെ എയര്‍ ചീഫ് ആയിത്തീര്‍ന്ന വൈസ് മാര്‍ഷല്‍ സുബ്രതോ മുഖര്‍ജി, എച്ച്.എ.എല്‍ സ്ഥാപകരായ സേഥ് വാല്‍ചന്ദ്, ഹരിചന്ദ്, ഡബ്ല്യു.ഡി പാവ്‌ലെ, മൈസൂര്‍ മഹാരാജാവ് എന്നിവര്‍ സന്നിഹിതരായിരുന്നു. എയര്‍ക്രാഫ്റ്റ് പറത്തിയ ജിമ്മിയെ മഹാരാജാവ് പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

സൈറസ് മേജര്‍ 150 എച്ച്.പി എന്‍ജിനില്‍ നിര്‍മ്മിതമായ ഈ എയര്‍ക്രാഫ്റ്റ് അധികം വൈകാതെ ഹൈദരാബാദിലുള്ള ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അക്കാഡമിക്ക് കൈമാറ്റം ചെയ്തു. പൈലറ്റ് പരീശലനത്തിനായാണ് എയര്‍ഫോഴ്‌സ് അക്കാഡമി ഈ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചത്. 1955 ല്‍ എയര്‍ഫോഴ്‌സ് അക്കാദമിയിലെ പൈലറ്റ് ഇന്‍സ്ട്രക്ഷന്‍ കോഴ്‌സിലെ 68-ആം നമ്പറിനായിരുന്നു എച്ച്.ടി-2 വിലേക്ക് പരിശീലനമാറ്റം കിട്ടിയത്. അക്കാഡമിയില്‍ ഈ  എയര്‍ക്രാഫ്റ്റിന്‍റെ ആദ്യത്തെ പറക്കല്‍ പരാജയമായിരുന്നു എങ്കിലും എച്ച്.ടി-2 1989 വരെ എയര്‍ഫോഴ്‌സ് അക്കാദമിക്കുവേണ്ടി ആകാശത്ത് പറന്നു നടന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍