UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഗെസ്റ്റപ്പോ ആക്രമണവും നാസയുടെ ചൊവ്വ ദൗത്യവും

Avatar

1942 സെപ്തംബര്‍ 25
ഗെസ്റ്റപ്പോയ്ക്കു നേരെ അക്രമണം

ജര്‍മ്മന്‍ രഹസ്യപൊലീസായ ഗസ്റ്റപ്പോയ്ക്ക് നേരെ 1942 സെപ്തംബര്‍ 25ന് നോര്‍വേയില്‍ വച്ച് ബ്രിട്ടീഷ് ബോംബര്‍ വിമാനങ്ങള്‍ ആക്രമണം നടത്തി. രണ്ടാം ലോകമഹായുദ്ധകാലമായിരുന്നു അത്. ഈ ആക്രമണത്തില്‍ ബ്രിട്ടീഷ് ബോംബര്‍ വിമാനങ്ങള്‍ക്ക് അവരുടെ ഉദ്ദേശം പൂര്‍ണ്ണമാക്കാന്‍ കഴിഞ്ഞിരുന്നില്ല.
1940 ഏപ്രിലില്‍ ജര്‍മ്മന്‍സേന നോര്‍വേയില്‍ കടന്നുകയറുന്നതോടെയാണ് ഗസ്റ്റപ്പോയുടെ സാന്നിധ്യവും ആ രാജ്യത്ത് ഉണ്ടാകുന്നത്.

നോര്‍വേയുമായി ബന്ധപ്പെട്ട് സഖ്യസേനയും ജര്‍മ്മനിയും തമ്മില്‍ ഘോരമായ യുദ്ധം നടന്നിരുന്നു.എന്നാല്‍ ഈ പോരാട്ടത്തില്‍ വിജയം നേടിയ ജര്‍മ്മനി നോര്‍വേയിലെ തങ്ങളുടെ സാന്നിധ്യം തുടര്‍ന്നു. നോര്‍വേയുടെ ഭരണനിര്‍വഹണത്തിനായി റീഷ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഒരു സംവിധാനവും ഒരുക്കി. ജര്‍മ്മനിയുടെ അധിനിവേശം നോര്‍വേയില്‍ തുടരുന്നതിനിടയിലാണ് ബ്രിട്ടീഷ് ബോംബറുകള്‍ നോര്‍വേയിലുള്ള ഗസ്റ്റപ്പോയുടെ ആസ്ഥാനങ്ങള്‍ക്കുനേരെ ആക്രമണം നടത്തുന്നത്. ഈ ആക്രമണം ജര്‍മ്മനിയെ ആകുലപ്പെടുത്തി. ഇതോടെ നോര്‍വേയില്‍ നിന്ന് പിന്‍വാങ്ങാനുള്ള നടപടികളും അവരാരംഭിച്ചു.

1992 സെപ്തംബര്‍ 25
നാസയുടെ ആദ്യ ചൊവ്വ ദൗത്യം

ഇന്ത്യയുടെ ചൊവ്വ ദൗത്യം വിജയം നേടുന്നതിനും വളരെ മുമ്പ് നാസ തങ്ങളുടെ ചൊവ്വ പര്യവേഷണ പേടകം വിക്ഷേപിച്ചിരുന്നു. 1992 സെപ്തംബര്‍ 25നായിരുന്നു ആ ഉദ്യമം നടന്നത്. എന്നാല്‍ ഈ ദൗത്യം പരാജയമടയുകയാണ് ഉണ്ടായത്. ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിന് മൂന്നുദിവസം മുമ്പ്
1993 ആഗസ്ത് 21 ന് പേടകത്തില്‍ നിന്നുള്ള ആശവിനിമയ സംവിധാനം തകര്‍ന്നതോടെയാണ് ദൗത്യം പരാജയപ്പെട്ടതായി നാസ വിലയിരുത്തിയത്.

ആദ്യശ്രമം പരാജയപ്പെട്ടതോടെ ഈ ചുവന്ന ഗ്രഹത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ അവര്‍ തയ്യാറെടുത്തു. 511 മില്യണ്‍ കോടി ഡോളറിന്റെ ഒരു മിഷനാണ് അവര്‍ അതിനായി തയ്യാറാക്കിയത്. അമേരിക്കന്‍ ബഹിരാകാശ പ്രവര്‍ത്തനങ്ങളിലെ ഒരു സുപ്രധാന കാല്‍വയ്പ്പായിരുന്നു ഇത്. മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ ചേര്‍ത്ത് വായിക്കുമ്പോഴാണ്, ആദ്യ ശ്രമത്തില്‍ തന്നെ വിജയം കൈവരിക്കാനായ ഇന്ത്യയുടെ ചൊവ്വാ ദൗത്യം അതുല്യമായൊരു നേട്ടമായി മാറുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍