UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെജ്രിവാളിനെ ജയിലില്‍ അടപ്പിക്കുമെന്ന ഭീഷണിയുമായി ബിജെപി

അഴിമുഖം പ്രതിനിധി

ദല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബിജെപിയും തമ്മിലെ വാക്‌പോര് തുടരുന്നു. അഴിമതിയില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെറ്റ്‌ലിക്ക് പങ്കുണ്ടെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചതിനെ തുടര്‍ന്ന് ജെറ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ ജയിലില്‍ പോകാന്‍ തയ്യാറായിക്കൊള്ളാന്‍ ബിജെപി കെജ്രിവാളിന് മുന്നറിയിപ്പ് നല്‍കി.

കെജ്രിവാളിന്റെ സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്നും ഭരണഘടനാ വിരുദ്ധമായ നടപടികള്‍ ഒന്നിനുപുറകേയൊന്നായി എടുക്കുന്നുവെന്നും ബിജെപി ആരോപിച്ചു. സ്വന്തം പരാജയങ്ങള്‍ മറച്ചു വയ്ക്കാന്‍ ബിജെപി നേതാക്കന്‍മാര്‍ക്ക് എതിരെ രാഷ്ട്രീയ പ്രേരിതമായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.

കെജ്രിവാളും കൂട്ടരും ജയിലില്‍ പോകാന്‍ തയ്യാറെടുക്കണം എന്ന് ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു. പരാജയങ്ങളും അഴിമതിയും മറച്ചു വയ്ക്കുന്നതിന് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഒരുപിടി ഭരണഘടനാ വിരുദ്ധമായ തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണെന്ന് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ നിയമിച്ച കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ഇതിനോട്‌ കോടതിയില്‍ കാണാം എന്നാണ് കെജ്രിവാള്‍ പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍