UPDATES

എഡിറ്റര്‍

2026-ലെ ഫുട്‌ബോള്‍ ലോക കപ്പില്‍ 48 ടീമുകളെ പങ്കെടുപ്പിക്കും: ഫിഫ പ്രസിഡന്റ്

Avatar

ഫുട്‌ബോള്‍ ലോകകപ്പില്‍ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാനുള്ള തന്റെ പദ്ധതിയെ വെളിപ്പെടുത്തി ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫന്റിനോ. ‘ഈ പദ്ധതി ആദ്യമായി ഫിഫ കൗണ്‍സിലില്‍ അവതരിപ്പിച്ചപ്പൊള്‍ എല്ലാവരും പരിഹസിക്കുകയായിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ഇതിനായി ശുപാര്‍ശ ചെയ്തപ്പോള്‍ അവഗണന തന്നെയായിരുന്നു ഫലം. ‘ഫിഫ 2.0′ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് പിറകില്‍ തന്നെയായിരുന്നു ഞാന്‍ എപ്പോഴും.’ പുതിയ പദ്ധതിയെക്കുറിച്ച് ഗിയാനി പറഞ്ഞു. 

2026-ലെ ലോക കപ്പില്‍ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കണമെന്നാണ് വിചാരിക്കുന്നത്. 40-48 ടീമുകളെ പങ്കെടുപ്പിക്കണമെന്നാണ് കരുതുന്നത്. ഇത് ഒരു അന്തിമ തീരുമാനം ഒന്നുമല്ല. ജനുവരിയോട് കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കുന്നതിനായി അനുകൂലമായ തീരുമാനങ്ങള്‍ വരുമെന്നാണ് പ്രതീക്ഷ.

40-48 ടീമുകളെ പങ്കെടുപ്പിക്കണമെന്ന ചര്‍ച്ചകള്‍ തന്നെ ഒരു ശുഭസൂചനയാണ്. ഈ തീരുമാനം വന്നാല്‍ മത്സരത്തിന്റെ പകിട്ട് കുറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കഴിഞ്ഞ ലോകകപ്പില്‍ വമ്പന്‍മാരായ ഇംഗ്ലണ്ടും, ഇറ്റലിയും എലിമിനേഷനായത് കോസ്‌റ്റോറിക്ക എന്ന കുഞ്ഞന്‍ കാരണമാണ്. ഫുട്‌ബോള്‍ അനിശ്ചിതത്വങ്ങളുടെ കളിയാണ്. പ്രവചനങ്ങള്‍ പാളിപ്പോയേക്കാം. ഫുട്‌ബോള്‍ ലോകം മുഴുവനും വ്യാപിക്കുകയാണ് എന്നു നമ്മള്‍ തിരിച്ചറിയണം.

32 ടീമുകള്‍ കളിക്കുന്നതിനെക്കാള്‍ 48 ടീമുകള്‍ കളിക്കുമ്പോള്‍ വേള്‍ഡ് കപ്പിന്റെ മാറ്റ് കൂട്ടുകയേയുള്ളു. ഇതുകാരണം മത്സരത്തിന്റെ ആവേശം കൂടുകയേയുള്ളൂ, കുറയുകയില്ല. കൂടുതല്‍ രാജ്യങ്ങള്‍ പങ്കെടുക്കുമ്പോള്‍ സാമ്പത്തികമായി മെച്ചമുണ്ടാകുകയും ചെയ്യും.

കൂടുതല്‍ വായനയ്ക്ക്– https://goo.gl/MuC43B

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍