UPDATES

ഇനി ഡാറ്റ യുദ്ധം; അത്യാകര്‍ഷക പാക്കേജുകളുമായി റിലയന്‍സ് ജിയോ

അഴിമുഖം പ്രതിനിധി

ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് അത്യാകര്‍ഷക പാക്കേജുകളുമായാണ് ജിയോ 4ജിയുടെ വരവ്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഏറ്റവും കൂടുതല്‍ ഡാറ്റ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നതാണ് ജിയോ പ്ലാനുകള്‍. ഡിസംബര്‍ 31വരെ ഇന്ത്യയിലെ ഏത് നെറ്റ് വര്‍ക്കിലേക്കും റിലയന്‍സ് ജിയോ സര്‍വീസ് വഴിയുള്ള വോയ്സ് കോളുകള്‍ സൌജന്യമായിരിക്കും. ടെലികോം കമ്പനികള്‍ക്കിടയില്‍ കടുത്ത മല്‍സരവുമായാണ് ജിയോ ആധിപത്യം ഉറപ്പിക്കുന്നത്. പ്രമുഖ ടെലികോം കമ്പനികളും നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. 

4ജി സര്‍വ്വീസും ഡിസംബര്‍ വരെ സൌജന്യമായിരിക്കും. രാജ്യത്ത് എവിടെയും റോമിങ് ചാര്‍ജുകള്‍ ഉണ്ടായിരിക്കില്ല. വിശേഷദിവസങ്ങളില്‍ മെസെജുകള്‍ക്ക് ജിയോ അധിക ചാര്‍ജുകളള്‍ ഈടാക്കില്ല. ഒരു ജിബിക്ക് 50രൂപ നിരക്കിലുള്ള ഡാറ്റ ഉപയോഗമാണ് റിലയന്‍സ് ജിയോ വാഗ്ദാനം ചെയ്യുന്നത്. എന്നിങ്ങനെ നിരവധി പ്ലാനുകളുമായാണ് ജിയോ വിപണിയിലെത്തുന്നത്. ഇന്ത്യയില്‍ റിലയന്‍സ് ജിയോയ്ക്ക് 70ശതമാനം കവറേജ് ഉണ്ട്. തൊണ്ണൂറായിരം ടവറുകളിലൂടെയാണ് ജിയോ നെറ്റ് വര്‍ക്ക് ലഭ്യമാകുന്നത്. 100മില്യണ്‍ ഉപഭോക്താക്കളെ ജിയോ നെറ്റ് വര്‍ക്കിന്‍റെ പരിധിയില്‍ കൊണ്ടുവരാനാണ് മുകേഷ് അംബാനി ലക്ഷ്യമിടുന്നത്. 

മികച്ച വാഗ്ദാനങ്ങളുമായി വരുന്ന റിലയന്‍സ് ജിയോ താരിഫ് പ്ലാനുകള്‍ മറ്റു ടെലികോം കമ്പനികള്‍ക്ക് വന്‍ ഭീഷണിയാണുയര്‍ത്തുന്നത്. ഫോര്‍ ജി ഇന്‍റര്‍നെറ്റ് ഡാറ്റ ഇന്ത്യയിലെ മറ്റു മൊബൈല്‍ സേവനദാതാക്കള്‍ നല്‍കുന്നതിന്‍റെ പത്തിലൊന്നു ചാര്‍ജിനാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഒരു എംബി ഇന്‍റര്‍നെറ്റ് അഞ്ചു പൈസാ നിരക്കിലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. വിദ്യാര്‍ഥികള്‍ക്ക് 25ശതമാനം അധിക ഡാറ്റ താരിഫ് നല്‍കും. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഇന്‍റര്‍നെറ്റ് ഡാറ്റാ നിരക്കാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍