UPDATES

വിദേശം

“ആ കിളവൻ തന്നതിനെ എനിക്ക് വേണ്ട”; പതിനൊന്നുകാരിയുടെ ജീവിതം അര്‍ജന്റീനയില്‍ ഗര്‍ഭനിരോധന നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന് തീപിടിപ്പിക്കുന്നു

അർജന്റീനയിൽ ഗർഭഛിദ്രം നിയമ വിരുദ്ധമാണെങ്കിലും ബലാത്സംഗ കേസുകളിൽ ഗര്‍ഭഛിദ്രമാകാമെന്ന് 1921 ൽ ഒരു ഭേദഗതി ഇറക്കിയിരുന്നു

“ആ കിളവൻ തന്നതിനെ എനിക്ക് വേണ്ട, അതിനെ എങ്ങനെയെങ്കിലും നശിപ്പിച്ച് കളയണം” ലൂസിയ എന്ന സാങ്കൽപ്പിക പേരിൽ അറിയപ്പെടുന്ന പതിനൊന്നു വയസ്സുകാരി ഈ പ്രായത്തിൽ സംസാരിക്കുന്നത് പുസ്തകങ്ങളെയും പൂക്കളെയും പക്ഷികളെയും കുറിച്ചല്ല. അവളുടെ മുത്തശ്ശിയുടെ 65 വയസുള്ള പങ്കാളി ക്രൂരമായി ബലാത്സംഗം ചെയ്ത് അവളെ ഗർഭിണി ആക്കിയതിനെകുറിച്ചാണ്. ആ പതിനൊന്നുകാരിക്ക് ആ അനുഭവങ്ങളെക്കുറിച്ച് ഓർക്കാൻ പോലും ഭയമാണ്. അതിൽ ഉണ്ടായ കുഞ്ഞിനെ ഈ ചെറുപ്രായത്തിൽ പ്രസവിക്കാനും പരിപാലിക്കാനും അവൾക്ക് തീരെ താല്പര്യമില്ല. ഗർഭഛിദ്രം ചെയ്യണമെന്നായിരുന്നു  അവളുടെയും കുടുംബത്തിന്റെയും ആഗ്രഹം. പക്ഷെ അവളുടെ രാജ്യമായ അർജന്റീനയിലെ നിയമങ്ങൾ അത് അനുവദിക്കുന്നില്ല. 23 ആഴ്ചകൾ ഒട്ടും താല്പര്യമില്ലാത്ത കുഞ്ഞിനേയും ഗർഭത്തിൽ പേറി ഒടുവിൽ അവൾ പ്രസവിച്ചു. അധികകാലം അതിജീവിക്കുമോ എന്ന് പോലും അറിയാത്ത തീരെ ആരോഗ്യമില്ലാത്ത ഒരു കുഞ്ഞ്..!

ബലാത്സംഗത്തിന് ശേഷം രണ്ടു വട്ടം ആത്മഹത്യ ചെയ്യാൻ ലൂസിയ ശ്രമം നടത്തിയിരുന്നു. ലൂസിയയുടെ അനുഭവം അറിഞ്ഞ നിരവധി പേരാണ് അർജന്റീനയിലെ ഈ നയങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകൾക്ക് തീരെ താല്പര്യമില്ലാതെ, ഗർഭം ധരിക്കാൻ തയ്യാറാണോ അല്ലയോ എന്ന് പരിഗണിക്കുകപോലും ചെയ്യാത്ത അർജന്റീനയിലെ  സർക്കാരിന്റെ കടുത്ത സ്ത്രീവിരുദ്ധ നയങ്ങളെയാണ് ലോകത്തെമ്പാടുമുള്ള സ്ത്രീപക്ഷ ചിന്തകരും പ്രവർത്തകരും ഇപ്പോൾ വിമർശിക്കുന്നത്. അർജന്റീനയിൽ ഗർഭഛിദ്രം നിയമ വിരുദ്ധമാണെങ്കിലും ബലാത്സംഗ കേസുകളിൽ ഗര്‍ഭഛിദ്രമാകാമെന്ന് 1921 ൽ ഒരു ഭേദഗതി ഇറക്കിയിരുന്നു. എന്നാൽ ലൂസിയയുടെ കേസിൽ ഇക്കാര്യങ്ങളൊക്കെ പരിഗണിക്കാൻ  കാലതാമസം നേരിടുകയും ഒടുവിൽ കുഞ്ഞിനെ സിസേറിയൻ നടത്തി പുറത്തെടുക്കുകയും ചെയ്തു. ബലാത്സംഗ കേസുകളിൽ, സ്ത്രീകൾക്ക് താൽപര്യമില്ലെങ്കിൽ ഗർഭഛിദ്രത്തിന് അനുവാദം നൽകേണ്ടത് സർക്കാരിന്റെ കടമ കൂടിയാണ്. ലൂസിയയുടെ കാര്യത്തിൽ വലിയ വീഴ്ചയാണ് സർക്കാർ വരുത്തിയതെന്നും ലൂസിയയോടും അവളുടെ കുഞ്ഞിനോടും കടുത്ത അനീതിയാണ് സർക്കാർ കാണിച്ചതെന്നും വുമൺ ഫോർ വുമൺ സംഘടനയുടെ സജീവ പ്രവർത്തക സൊല്ലഡാഡ് ടെസ ആരോപിച്ചു.

Read More: “നമ്മുടെ കോഴിക്കോട് ഇങ്ങനെ നടക്കുമോ?”; സംഘ പരിവാര്‍ ഭീഷണിയില്‍ കോഴിക്കോട്ടെ കറാച്ചി ദര്‍ബാര്‍ ഹോട്ടലിലെ ‘ക’ ഫ്ലക്സ് കൊണ്ട് മറക്കേണ്ടിവന്ന ഹോട്ടലുടമ ചോദിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍