UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വര്‍ക്കലയില്‍ ദളിത് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

അഴിമുഖം പ്രതിനിധി

തിരുവനന്തപുരത്ത് വര്‍ക്കലയില്‍ ഇരുപതു വയസുകാരിയായ ദളിത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതായി റിപ്പോര്‍ട്ട്. വര്‍ക്കല മെഡിക്കല്‍ മിഷനിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. വര്‍ക്കല അയന്തിയില്‍ റെയില്‍വേ ട്രാക്കിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കാമുകനും സുഹൃത്തു ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നു പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പറഞ്ഞു. കാമുകന്റെ ഓട്ടോയില്‍വച്ചായിരുന്നു പീഡനം. 

പെരാമ്പൂവൂരില്‍ ഒരു പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലില്‍ നിന്നു കേരളം മുക്തരാകുന്നതിനു മുന്നേയാണ് വീണ്ടുനൊരു പീഡനവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍