UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഗേള്‍’ അത്ര കുഴപ്പം പിടിച്ച വാക്കാണോ?

Avatar

മിഗ്നോണ്‍ ഫൊഗാര്‍ടി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

‘ഗേള്‍’ എന്നത് ഒരു കുഴപ്പം പിടിച്ച വാക്കാണ്‌.

എനിക്കറിയാം. ഞാന്‍ ഗ്രാമര്‍ ഗേള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. എനിക്കതില്‍ പ്രശ്നമില്ല. എന്നാല്‍ ഞാന്‍ ഒരു മുതിര്‍ന്ന സ്ത്രീയാണെന്നും അത്തരത്തിലുള്ള പേരുകളാണ് ഞാന്‍ സ്വീകരിക്കേണ്ടതെന്നും വിമര്‍ശിക്കുന്നവരുണ്ട്‌.

പരാതിപറയുന്നവരോട് ഞാന്‍ എനിക്കിഷ്ടമുള്ള പേര് സ്വീകരിക്കും എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ.

എങ്കിലും അവര്‍ പറയാന്‍ ശ്രമിക്കുന്നത് എനിക്ക് മനസിലാകുന്നുണ്ട്.

എല്ലാത്തരം ആക്ഷേപങ്ങളും ‘ഗേള്‍’ അഥവാ ‘പെണ്ണ്’ എന്ന ഈ വാക്കിനെ ചുറ്റിപ്പറ്റിയാണ്. ‘പെണ്ണിനെപ്പോലെ ഓടുക’ എന്നൊക്കെ പറയുന്നത് ആക്ഷേപങ്ങളായാണ് കരുതപ്പെടുന്നത്. യൂട്യൂബില്‍ പ്രചാരത്തിലുള്ള ‘ലൈക്ക് എ ഗേള്‍ ക്യാംപയിനും’ ഇതിനെയാണ് ലക്ഷ്യമിടുന്നത്. പെണ്‍കുട്ടികള്‍ അശക്തരും മോശക്കാരുമാണെന്ന് നമ്മള്‍ പെണ്‍കുട്ടികളെ തന്നെ വിശ്വസിപ്പിക്കുകയാണ്.

 

 

പെണ്‍കുട്ടികളെ അവരുടെ പെണ്‍കുട്ടിത്തം സ്വീകരിക്കാനും ശക്തരാണ് തങ്ങളെന്ന വിശ്വാസത്തില്‍ ജീവിക്കാനും പ്രേരിപ്പിക്കുകയാണ് ഇതിന്റെ ലക്‌ഷ്യം. ‘പെണ്‍കുട്ടിയെപ്പോലെ ഓടുക’ എന്നതിന് ‘ഓടി ജയിക്കുക’ എന്ന് അര്‍ഥം വരാത്തതെന്താണ്?

‘ഗേള്‍ എന്ന വാക്കിനു രസകരമായ ഒരു ചരിത്രമുണ്ട്. അതിന്റെ അക്ഷരാര്‍ത്ഥത്തിലും അല്ലാതെയും ഉള്ള അര്‍ഥം കാലങ്ങള്‍ക്കിടയില്‍ ഒരുപാട് മാറിയിട്ടുണ്ട്.

1300കളില്‍ ഗേള്‍ എന്നാല്‍ ഏത് ലിംഗത്തിലും പെട്ട കുട്ടി എന്നായിരുന്നു അര്‍ഥം. ഉദാഹരണത്തിന് ‘നേവ് ഗേള്‍’ എന്നാല്‍ ആണ്‍കുട്ടി എന്നായിരുന്നു ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷനറിയില്‍ കണ്ടിരുന്നത്. അര്‍ഥം മാറും. അങ്ങനെ നൂറുവര്ഷം കഴിഞ്ഞപ്പോള്‍ ഗേള്‍ എന്നാല്‍ യുവതി എന്നും 1800കള്‍ ആയപ്പോഴേയ്ക്കും സ്ത്രീകളെ ആക്ഷേപാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കായി ഗേള്‍ മാറിയെന്നുമാണ് ചരിത്രം. നാം മുതിര്‍ന്ന സ്ത്രീകള്‍ എന്ന് കരുതുന്ന ആളുകളുടെ പ്രായം കുറഞ്ഞുവരികയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് ഇപ്പോള്‍ പതിനാറുവയസുള്ളവരെ സ്ത്രീകള്‍ എന്ന് വിളിക്കുന്നത് അസ്വാഭാവികമല്ല. ഗേള്‍ എന്നോ ലേഡി എന്നോ പറയുന്നതിനേക്കാള്‍ വുമണ്‍ എന്ന വാക്കിനു ലൈംഗികധ്വനികളും തോന്നിയേക്കാം. എണ്‍പതുകള്‍ക്ക് ശേഷം പെണ്ണിനെപ്പോലെ എന്ന് ആക്ഷേപാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന പ്രവണത കൂടിയിട്ടുണ്ട്.

ആ വാക്കിന്‍റെ ശബ്ദം ഇഷ്ടമുള്ളതുകൊണ്ടും അറിവിനെ രസകരവും സൌഹാര്‍ദ്ദപരവുമായ രീതിയില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതുകൊണ്ടുമാണ് ഗേള്‍ എന്ന വാക്കിന്‍റെ നിര്‍ദോഷകരമായ രൂപം തെരഞ്ഞെടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്.

ഗേള്‍മെയ്ഡ് സ്ഥാപകയായ ആഷ്ലി ജെന്നിങ്ങ്സ് പറയുന്നു, “നാം എല്ലാവരും ജീവിതത്തിന്റെ ഏതെങ്കിലും കാലത്ത് ഗേള്‍ എന്ന വിളി കേട്ടിട്ടുള്ളവരാണ്. ആ വാക്കിനു പലര്‍ക്കും വലിയ പ്രസക്തി തോന്നിയിരിക്കില്ല. അത് നല്ലതാണെന്നോ ചീത്തയാണെന്നോ ആരും ചിന്തിച്ചിരിക്കില്ല.” സ്വന്തം കമ്പനിയുടെ പേര് തെരഞ്ഞെടുത്തപ്പോള്‍ ആ വാക്ക് ഉപയോഗിച്ചതിനെപ്പറ്റി അവര്‍ പറയുന്നു. “ആ വാക്കിന്‍റെ നിഷ്ക്കളങ്കതയും അതില്‍ റിസ്ക്‌ എടുക്കാനുള്ള ധൈര്യവും ഒക്കെയാണ് ആ പേരിനു കാരണം.”

ബെസ്റ്റ് ഓഫ് അഴിമുഖം 

ഞാന്‍, അന്‍പത്തഞ്ചാം വയസ്സില്‍ മനസ്സിനും ശരീരത്തിനും മുറിവേറ്റവള്‍
ആണാണോ പെണ്ണിന്റെ ഉടമ?
ഓരോ സ്ത്രീയും പറയാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍
എന്റെ ഭര്‍ത്താവിനെ നിശ്ചയിച്ചത് ഞാനല്ല
മൈലി സൈറസിനെ എല്ലാവരും ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

 

ഗവണ്‍മെന്‍റ് സോഷ്യല്‍ മീഡിയയുടെ സിഇഓ ആയ ക്രിസ്റ്റി ഡാല്‍ട്ടനും ഗേള്‍ എന്ന വാക്കിന്‍റെ ഊഷ്മളത ഉപയോഗിച്ച് ഗവ് ഗേള്‍ വീഡിയോകള്‍ നിര്‍മ്മിച്ചതിനെപ്പറ്റി പറയുന്നു. ഗവണ്‍മെന്‍റ് വീഡിയോകള്‍ രസകരമാക്കാന്‍ ഒരു പെണ്‍കുട്ടിക്കല്ലാതെ മറ്റാര്‍ക്ക് കഴിയും?

പ്രാസമാണ് പ്രധാനമെങ്കില്‍ എന്തുകൊണ്ട് ‘ഗാല്‍’ എന്ന വാക്കുപയോഗിച്ചുകൂടാ? 1800ല്‍ പ്രചാരത്തില്‍ വന്ന വാക്കാണിത്. ‘ഗേള്‍’ എന്നതിന്റെ പ്രാദേശികരൂപമാണെന്നു പറയാം. എന്നാല്‍ ഇന്ന് ഇത് പഴഞ്ചന്‍ ശൈലിയായി കരുതാറുണ്ട്. അമേരിക്കന്‍ ഇംഗ്ലീഷില്‍ ‘ഗാല്‍’ എന്ന വാക്ക് 1940കളിലാണ് പ്രചാരത്തിലായത്.

ഏത് സന്ദര്‍ഭത്തിലാണ് ഉപയോഗിക്കപ്പെടുന്നത് എന്നതും പ്രധാനമാണ്. ഒരു സുഹൃത്ത് എന്നെ “ഹേ ഗേള്‍” എന്ന് വിളിച്ചാല്‍ അത് എനിക്ക് പ്രശ്നമല്ല. എന്നാല്‍ ഒരു ഓഫീസില്‍ ചെല്ലുമ്പോള്‍ റിസപ്ഷനിസ്റ്റ് ബോസിനെ വിളിച്ച് ‘ആ ഗേള്‍ നിങ്ങളെ കാണാന്‍ വന്നിരിക്കുന്നു’എന്നുപറഞ്ഞാല്‍ അത് ശരിയല്ല. പുരുഷന്മാരെ ‘ബോയ്‌’ എന്ന് വിശേഷിപ്പിക്കാത്തതും ഇതേ സാന്ദര്‍ഭിക ചേര്‍ച്ചക്കുറവുകൊണ്ടാണ്. അതിനു വംശീയചുവയുമുണ്ട്. ‘ബോയ്‌’ എന്നോ ‘ഗേള്‍’ എന്നോ വിളിക്കുന്നത്‌ നിസഹായത സൂചിപ്പിക്കുകയും ചെയ്യുന്നു.

ഇനി ‘വുമണ്‍’ എന്ന വാക്കും ‘ഫീമേല്‍’ എന്ന വാക്കും തമ്മിലുള്ള വ്യത്യാസം പറഞ്ഞുതരാം. ‘മാന്‍’ എന്ന വാക്ക് നിങ്ങള്‍ ഉപയോഗിക്കില്ലെങ്കില്‍ ‘വുമണ്‍’ എന്നതും ഉപയോഗിക്കരുത്. ഒരു വക്കീലിന് നിങ്ങള്‍ പുരുഷ വക്കീല്‍ എന്ന് ഉപയോഗിക്കുന്നില്ലെങ്കില്‍ സ്ത്രീ വക്കീല്‍ എന്നും പറയരുത്. ‘ഫീമേല്‍’ എന്ന വാക്കാണ്‌ ഉപയോഗിക്കേണ്ടത് എങ്കിലും അത് സൂക്ഷിച്ചേ ഉപയോഗിക്കാവൂ. ഒരാളുടെ ലിംഗം എപ്പോഴും എടുത്തുപറയേണ്ടതില്ല. ആദ്യമായി ചൊവ്വയിലെത്തിയ സ്ത്രീ ബഹിരാകാശ സഞ്ചാരിയോ മറ്റോ ആണെങ്കില്‍ മാത്രം സ്ത്രീ എന്ന് എടുത്തുപറഞ്ഞാല്‍ മതിയാകും.

Fogarty is better known online as Grammar Girl.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍