ജോലി ചെയ്തിരുന്ന വീട്ടിലെ ക്രൂരപീഡനത്തെ തുടര്‍ന്ന് വീടു വിട്ടിറങ്ങിയ 15കാരിയെ വനിതാ ട്രാഫിക് വാര്‍ഡന്‍ പദ്മിനി കാക്കനാട് സര്‍ക്കാര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമില്‍ എത്തിച്ചു ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഷമ്മുവാണ് വീട്ടുടമകളുടെ ശാരീരികവും മാനസികവുമായ ഉപദ്രവം കാരണം വീടു വിട്ടിറങ്ങിയത് . കൊച്ചി പാലാരിവട്ടത്തുള്ള ഒരു വീട്ടിലാണ് താന്‍ ജോലി ചെയ്തിരുന്നത് എന്ന് കുട്ടി പദ്മിനിയോടും വെല്‍ഫെയര്‍ ഹോം അധികൃതരോടും വ്യക്തമാക്കി . കഠിനമായ ജോലികള്‍ ചെയ്യിക്കുകയും എന്നാല്‍ മതിയായ ഭക്ഷണം പോലും തരാതെയാണ് അവര്‍ ഉപദ്രവിച്ചത് എന്ന് കുട്ടി പറഞ്ഞു.ഭക്ഷണം മോഷ്ടിച്ചു കഴിച്ചു എന്നു പറഞ്ഞ് വളരെ അധികം നേരം കസേരയില്‍ ഇരിക്കുന്നത് പോലെ ഇരുത്തിയതായും ഉടമയും ഭാര്യയും മര്‍ദ്ദിച്ചതായും കുട്ടി വെളിപ്പെടുത്തി.
നാല് വര്‍ഷമായി കേരളത്തില്‍ വന്നിട്ടെന്നും എന്നാല്‍ ഒരു മാസത്തിനു മുന്‍പാണ് ഇപ്പോള്‍ നിന്നിരുന്ന വീട്ടിലെത്തിയത് എന്നും കുട്ടി അധികൃതരെ അറിയിച്ചു. തന്‍റെ അമ്മയാണ് തന്നെ അവിടെ എത്തിച്ചതെന്നും കുട്ടി പറഞ്ഞു.