UPDATES

ബംഗളൂരുവില്‍ ഓടുന്ന ബസില്‍വെച്ച് പത്തൊമ്പതുകാരിയെ പീഢിപ്പിച്ചു

അഴിമുഖം പ്രതിനിധി

ബംഗളൂരുവില്‍ ഒടുന്ന ബസില്‍വെച്ച് പത്തൊമ്പതുകാരി ലൈംഗിക പീഢനത്തിരയായതായി റിപ്പോര്‍ട്ട്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. നഗരത്തിനു പുറത്തുള്ള ലാക്കോണ്ടനഹള്ളിയ്ക്ക് അടുത്തുള്ള സ്ഥാലത്തേക്ക് പോകാനായി വാഹനം കാത്തു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം അതുവഴിയെത്തിയ മിനിബസിന്റെ ഡ്രൈവറായ രവി പെണ്‍കുട്ടിയെ പോകേണ്ടയിടത്ത് കൊണ്ടുചെന്നുവിടാമെന്ന് പറഞ്ഞ് ബസിനുള്ളിലേക്ക് കയറ്റുകയായിരുന്നു. കുറച്ചുദൂരം മുന്നോട്ടുപോയ ശേഷം രവി ബസിന്റെ ക്ലീനറായ മഞ്ജുനാഥിന് സ്റ്റിയറിംഗ് കൈമാറിയശേഷമാണ് പെണ്‍കുട്ടിയെ പീഢിപ്പിച്ചത്. ഇതിനുശേഷം ആളൊഴിഞ്ഞയിടത്തായി പെണ്‍കുട്ടിയെ ഇവര്‍ ഉപേക്ഷിക്കുകയായിരുന്നു.

അവശയായ പെണ്‍കുട്ടി ഒരുവിധത്തില്‍ അടുത്തുകണ്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുകായായിരുന്നു. ആശുപത്രിയധികൃതരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. പെണ്‍കുട്ടിയില്‍ നിന്ന് വിരവങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് മണിക്കൂറുകള്‍ക്കകം തന്നെ ഡ്രൈവര്‍ രവിയെയും ക്ലീനര്‍ മഞ്ജുനാഥിനെയും അറസ്റ്റ് ചെയ്തു. ഇതില്‍ രവിക്ക് 26 ഉം രവിക്കു 23 ഉം ആണ് പ്രായം. ഇരുവരെയും ഷിമോഗയില്‍ നിന്നാണ് പൊലീസ് പിടികൂടുന്നത്. സംഭവം നടന്ന ബസ് നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍