UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഗോവ പോര്‍ച്ചുഗീസുകാര്‍ കീഴടക്കുന്നു, ജപ്പാനില്‍ വന്‍ മോഷണം

Avatar

1510 ഡിസംബര്‍ 10
ഗോവ പോര്‍ച്ചുഗീസ് അധീനതയില്‍

അഡ്മിറല്‍ ഡി അഫോന്‍സോ അല്‍ബുക്യുര്‍ക്യുവിന്റെ നേതൃത്വത്തില്‍ 1510 ഡിസംബര്‍ 10 ന് പോര്‍ച്ചുഗീസ് സേന ഗോവ കീഴടക്കി. ഹോര്‍മുസ്, ഏഡന്‍, മലാക എന്നിവിടങ്ങള്‍ കീഴടക്കുക എന്നതായിരുന്നു അഫോന്‍സോയുടെ ആദ്യലക്ഷ്യം. ഇന്ത്യന്‍ തീരത്ത് കപ്പലിറങ്ങിയ പോര്‍ച്ചുഗീസ് അഡ്മിറലിന് ഹിന്ദുനേതാവ് തിമ്മയുടെ സ്വീകരണം കിട്ടി. തിമ്മയ്യയുടെ സഹായത്തോടെ ഒട്ടോമന്‍ തുര്‍ക്കികളുടെ അധീനതയിലിരുന്ന ഗോവ ആക്രമിക്കുകയായിരുന്നു ഡി അഫോന്‍സോ.

ഗോവ ഈ സമയം ഇന്ത്യയുടെ പശ്ചിമഘട്ടത്തിലെ പ്രധാന തുറമുഖമായി ഉയര്‍ന്നുവന്നിരുന്നു. അല്‍ബുക്യുര്‍ക്യു 1510 ഫെബ്രുവരിയിലാണ് ഗോവയിലെത്തുന്നത്. മേയ് മാസത്തില്‍ അദ്ദേഹം തിരികെ നാട്ടിലേക്ക് പോയി വലിയ സേനാവ്യൂഹവുമായി നവംബറില്‍ തിരികെ എത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന യുദ്ധത്തില്‍ ഡിസംബര്‍ 10 ന് ഇസ്മായില്‍ ആദില്‍ ഷാ പോര്‍ച്ചുഗീസ് നായകന്റെ മുന്നില്‍ കീഴടങ്ങിയതോടെ ഗോവ പൂര്‍ണമായി പോര്‍ച്ചുഗീസ് അധീനതയിലായി.

1968 ഡിസംബര്‍ 10
ജപ്പാനില്‍ വന്‍ മോഷണം

ജപ്പാനെ ഞെട്ടിച്ചുകൊണ്ട് 1968 ഡിസംബര്‍ 10 ന് ടോക്കിയോയില്‍ വച്ച് 300 മില്യണ്‍ യെന്‍ മോഷണം പോയി.

നിഹാന്‍ ഷിന്റാകുജിന്‍കോ കമ്പനിയില്‍ നിന്ന് നാലു ജോലിക്കാര്‍ ചേര്‍ന്ന് ട്രങ്കിലാക്കിയ 29,400,000 യെന്നുമായി പോവുകയായിരുന്നു. ഈ പണമാണ് അതിനാടകീയമായി മോഷണം പോയത്. ഈ കേസിന്റെ നിജസ്ഥിതി ഇന്നും വെളിപ്പെട്ടിട്ടില്ല.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍