UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസില്‍ ഗോവന്‍ എംഎല്‍എ കീഴടങ്ങി

അഴിമുഖം പ്രതിനിധി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഢിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എ അന്തനാസിയോ മോണ്‍സെറാറ്റെ കീഴടങ്ങി. തന്റെ രണ്ടാനമ്മയും മറ്റൊരു സ്ത്രീയും ചേര്‍ന്ന് 50 ലക്ഷം രൂപയ്ക്ക് തന്നെ എംഎല്‍എയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന് നേപ്പാള്‍ സ്വദേശിയായ 16-കാരി പൊലീസിനോട് പറഞ്ഞു.

എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. ഇയാള്‍ക്കെതിരെ മനുഷ്യ കടത്തിനും ബലാല്‍സംഗത്തിനും പൊലീസ് കേസെടുത്തു. എന്നാല്‍ എംഎല്‍എ ആരോപണങ്ങള്‍ നിഷേധിച്ചു. തന്റെ കടയില്‍ ജോലിക്ക് നിന്നിരുന്ന പെണ്‍കുട്ടിയെ മോഷണം പിടിച്ചതിനെ തുടര്‍ന്ന് പുറത്താക്കിയതാണെന്നും എംഎല്‍എ വാദിക്കുന്നു.

ഏതാനും ആഴ്ച മുമ്പ് എംഎല്‍എ ബംഗ്ലാവില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ സംരക്ഷണത്തിനായുള്ള സമിതി രേഖപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൊഴി പൊലീസിന് ഏപ്രില്‍ 26-ന് കൈമാറിയെങ്കിലും ഒരാഴ്ച കഴിഞ്ഞാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍